Join Whatsapp Group. Join now!
Aster MIMS 10/10/2023

മാര്‍ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനിച്ച് ഷാര്‍ജയിലെ സ്‌കൂളുകള്‍

മാര്‍ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍Sharjah, news, Gulf, World, Top-Headlines, school, Education, Students, Teachers, COVID-19

ഷാര്‍ജ: (www.kasargodvartha.com 26.02.2021) മാര്‍ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനിച്ച് ഷാര്‍ജയിലെ സ്‌കൂളുകള്‍. ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതരും വിദ്യാഭ്യാസ മന്ത്രാലയം, പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി എന്നിവയും ചേര്‍ന്നാണ് തീരുമാനമെടുത്തത്. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പഠന രീതി തുടരുമ്പോള്‍ തന്നെ രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ അധികൃതര്‍ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. 

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതാവും നടപടികള്‍. അതേസമയം അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും സ്‌കൂളുകളില്‍ നേരിട്ട് എത്തേണ്ടതുണ്ടോയെന്ന കാര്യത്തില്‍ തീരുമാനം അതത് സ്‌കൂളുകള്‍ക്ക് വിട്ടു. രണ്ടാഴ്ചയിലൊരിക്കല്‍ നിര്‍ബന്ധ കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. 

Sharjah, news, Gulf, World, Top-Headlines, school, Education, Students, Teachers, COVID-19, Sharjah schools to continue with distance learning until the end of spring term

Keywords: Sharjah, news, Gulf, World, Top-Headlines, school, Education, Students, Teachers, COVID-19, Sharjah schools to continue with distance learning until the end of spring term

Post a Comment