Join Whatsapp Group. Join now!
Aster MIMS 10/10/2023

ആർജെഡി ജില്ലാ ഘടകം കേരള കോൺഗ്രസിൽ (എം) ലയിക്കും; യുഡിഎഫ് അവഗണിച്ചെന്ന് നേതാക്കൾ

RJD district unit to merge with Kerala Congress (M); Leaders say UDF ignored#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.02.2021) ആർജെഡി ജില്ലാ ഘടകം ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസിൽ (എം) ലയിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആർ ജെ ഡി ജില്ലാ കമിറ്റിയുടെയും നിയോജകമണ്ഡലം ഭാരവാഹികളുടെയും സംയുക്തയോഗം ലയനത്തിന് അനുമതി നൽകിയതായും തുടർനടപടികൾക്കായി പ്രസിഡന്റ് വിൻസന്റ് ആവിക്കലിനെ ചുമതലപ്പെടുത്തിയതായും നേതാക്കൾ പറഞ്ഞു.




വർഷങ്ങളായി ആർജെഡി സംസ്ഥാന നേതൃത്വം യുഡിഎഫിന്റെ ഭാഗമാവാൻ പരിശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെ ഘടക കക്ഷിയാകാൻ തയ്യാറായില്ല, ലോക് സഭാ തെരെഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പരിപാടികളിൽ സജീവമായി പങ്കെടുത്തെങ്കിലും യാതൊരു സഹകരണവും ഉണ്ടായില്ലെന്നും നേതാക്കൾ ആരോപിച്ചു.

ആർജെഡി നേതൃത്വം വളരെ ഉദാസീന മനോഭാവവുമായാണ് നീങ്ങുന്നത്, കേരളത്തിൽ പാർടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന ബോധ്യത്തിലാണ് ജില്ലാ കമിറ്റി ലയിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ മറ്റ് ജില്ലാ കമിറ്റികൾ 25 ന് മുമ്പ് ഇതേ തീരുമാനം കൈക്കൊള്ളുമെന്നും നേതാക്കൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ, ആർജെഡി ജില്ലാ പ്രസിഡന്റ് വിൻസന്റ് ആവിക്കൽ, സെക്രടറി പ്രവീൺ മൂലക്കണ്ടം, വൈസ് പ്രസിഡന്റ് ഉദയൻ, യുവരാഷ്ട്രീയ ജനതാദൾ ജില്ലാ സെക്രടറി സിൽസൺ മരിയാദാസ് സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Top-Headlines, Video, Politics, Political party, Congress, UDF, RJD, RJD district unit to merge with Kerala Congress (M); Leaders say UDF ignored.
< !- START disable copy paste -->


Post a Comment