city-gold-ad-for-blogger
Aster MIMS 10/10/2023

റോഡുകളുടെ പുനരുദ്ധാരണം: മഞ്ചേശ്വരം മണ്ഡലത്തിൽ 1.25 കോടിയുടെ ഭരണാനുമതി ലഭിച്ചെന്ന് എം സി ഖമറുദ്ദീൻ എം എൽ എ

ഉപ്പള: (www.kasargodvartha.com 17.02.2021) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.25 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം സി ഖമറുദ്ദീൻ എംഎൽഎ അറിയിച്ചു. എംഎൽഎ യുടെ ശുപാർശയെ തുടർന്ന് കേരള ദുരന്ത നിവാരണവകുപ്പിൽ നിന്നാണ് തുക അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളുടെ പുനരുദ്ധാരണം: മഞ്ചേശ്വരം മണ്ഡലത്തിൽ 1.25 കോടിയുടെ ഭരണാനുമതി ലഭിച്ചെന്ന് എം സി ഖമറുദ്ദീൻ എം എൽ എ

മംഗൽപാടി പഞ്ചായത്തിലെ അമ്പാർ - ചെറുഗോളി, ഹിദായത്ത് നഗർ - മദക്കം, അടുക്ക - കുനിൽ സ്കൂൾ, കുമ്പള പഞ്ചായത്തിലെ ബദ്‌രിയ നഗർ അങ്കൺവാടി - ബോൾക്കുന്ന്, സി എച് സി - മാട്ടംകുഴി, മഞ്ചേശ്വരം പഞ്ചായത്തിലെ ബങ്കര മഞ്ചേശ്വരം - കാടിയാർ, ചെക് പോസ്റ്റ് - കടവു, അംബേദ്കർ - ഡോൺ ബോസ്കോ സ്കൂൾ, എൺമകജെ പഞ്ചായത്തിലെ മുണ്ട്യത്തടുക്ക - സ്കൂൾ, ശേണി - ചർച്, കണ്ണാടിക്കാനം - കുദുവ, ഉക്കിനടുക്ക - പർപ്പക്കരിയ, പുത്തിഗെ പഞ്ചായത്തിലെ പർളാഡം - മദ്രസ സൈഡ്, മണിയമ്പാറ- കാന്തലായം, പുത്തിഗെ ജുമാ മസ്ജിദ്, മംഗലടുക്ക-ദഡ്പന-സിഗെമൂല, പൈവളിഗെ പഞ്ചായത്തിലെ കുണ്ടച്ചകട്ടെ - സാൻതിയോട്, മേർക്കള മസ്ജിദ്, മീഞ്ച പഞ്ചായത്തിലെ നീരോളിക- കൊണില, ലക്ഷംവീട് - മിയപ്പദവ്, നാട്ടക്കല്ല് - മാട്ടെ, വോർക്കാടി പഞ്ചായത്തിലെ ആനക്കല്ല് - കത്തരക്കോടി, ഗ്വഡപ്പടുപ്പ്- പിലിചാമുണ്ഡി, പാത്തൂർ - മാടൂർ, ദൈഗോളി - ബോർക്കള എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഫൺഡ് അനുവദിച്ചത്. ഓരോ റോഡിനും അഞ്ച് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

Keywords:  Kerala, News, Kasaragod, Uppala, Manjeshwaram, Road, Development project, Top-Headlines, M.C.Khamarudheen, Rehabilitation of roads: MC Khamaruddin MLA gets administrative sanction of Rs 1.25 crore in Manjeswaram constituency.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL