Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസി സി എം അബ്ദുല്ല മൗലവി പണ്ഡിത ലോകത്തെ അതുല്യ പ്രതിഭയായിരുന്നുവെന്ന് ത്വാഖ അഹ് മദ് മൗലവി; മരണത്തിലെ ദുരൂഹത നീക്കാൻ നിയമപോരാട്ടം തുടരുമെന്ന് സിദ്ദീഖ് നദ്‌വി

Qazi CM Abdullah Moulavi Memorial Conference: Twakha Ahmad Moulavi says a genius in the world of scholars#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (www.kasargodvartha.com 17.02.2021) എസ് കെ എസ് എസ് എഫ് ചെമ്മനാട് ക്ലസ്റ്റർ കമിറ്റി സി എം അബ്ദുല്ല മൗലവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമസ്ത ജില്ല പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി ഉദ്‌ഘാടനം ചെയ്തു. പണ്ഡിതലോകത്തെ അതുല്യപ്രതിഭയായിരുന്നു സി എം അബ്ദുല്ല മൗലവിയെന്ന് അദ്ദേഹം അനുസ്മരിച്ചു. സിദ്ദീഖ് നദ്‌വി ചേരൂർ മുഖ്യ പ്രഭാഷണം നടത്തി. ഖാസിയുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
Kerala, News, Kasaragod, Top-Headlines, C.M Abdulla Maulavi, Remembrance, SKSSF, Qasi Thaqa Ahmed Maulavi, Qazi CM Abdullah Moulavi Memorial Conference: Twakha Ahmad Moulavi says a unique genius in the world of scholars.


അബ്ദുല്ല യമാനി അധ്യക്ഷത വഹിച്ചു. മജ് ലിസുന്നൂറിന് അറഫാത് അസ്നവി നേതൃത്വം നൽകി. സുഹൈർ അസ്ഹരി പള്ളങ്കോട്, താജുദ്ദീൻ ചെമ്പരിക്ക, സിദ്ദീഖ് ഹുദവി മവ്വൽ, ശമീർ മാസ്റ്റർ ഉദുമ, ജൗഹർ അസ്നവി, എം എം ഹനീഫ് ഹാജി, സി ബി ബാവ ഹാജി, നിസാർ ഫൈസി, ശാഹുൽ ഹമീദ് ദാരിമി, യൂസഫ് ചെമ്മനാട്, റഊഫ് ഉദുമ, ഖലീൽ ചെമ്പരിക്ക, ഹാരിസ് വെടിക്കുന്ന്, മജീദ് ദാരിമി, നാസർ ഫൈസി, നാസർ നാലപ്പാട് സംസാരിച്ചു. മഹ് മൂദ് ദേളി സ്വാഗതവും റാശിദ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, C.M Abdulla Maulavi, Remembrance, SKSSF, Qasi Thaqa Ahmed Maulavi, Qazi CM Abdullah Moulavi Memorial Conference: Twakha Ahmad Moulavi says a unique genius in the world of scholars.
< !- START disable copy paste -->

Post a Comment