Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു; സ്‌ട്രോങ് റൂമുകള്‍ പരിശോധിച്ചു

preparation for Assembly elections; Strong rooms checked#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 24.02.2021) മാര്‍ച് ആദ്യ വാരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി കാസര്‍കോട്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ട്രോങ് റൂമുകളും  തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദങ്ങളുടെ ഒരുക്കങ്ങളും പരിശോധിച്ചു.

Kasaragod, Election, Kerala, News, March, Government, Periya, School, College, District Collector, preparation for Assembly elections; Strong rooms checked.

 കാസര്‍കോട് ഗവ. കോളേജ്, കുമ്പള ഗവ. സ്‌കൂള്‍, പെരിയ ഗവ. പോളിടെക്‌നിക് കോളജ്, പടന്നക്കാട് നെഹ്‌റു കോളജ്, തൃക്കരിപൂര്‍ ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം.

എ എസ് പി പ്രജീഷ് തോട്ടത്തില്‍, ഡിവൈഎസ്പി പി പി സദാനന്ദന്‍, നിയമസഭാ മണ്ഡലം വരണാധികാരികള്‍ തഹസില്‍ദാര്‍, തുടങ്ങിയവരും അനുഗമിച്ചു.


Keywords: Kasaragod, Election, Kerala, News, March, Government, Periya, School, College, District Collector, preparation for Assembly elections; Strong rooms checked.
< !- START disable copy paste -->

Post a Comment