ഇടുക്കിയിലെ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്‍

ഇടുക്കി: (www.kasargodvartha.com 20.02.2021) പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്താണ് വിദ്യാര്‍ത്ഥിനിയെ കുത്തേറ്റനിലയില്‍ കണ്ടെത്തിയത്. ബയസണ്‍വാലി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയിലാണ് പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്തിയത്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

News, Kerala, State, Idukki, Top-Headlines, Student, Death, Killed, Police, Family, Complaint, Plus Two student found dead in Idukki

Keywords: News, Kerala, State, Idukki, Top-Headlines, Student, Death, Killed, Police, Family, Complaint, Plus Two student found dead in Idukki

Post a Comment

Previous Post Next Post