city-gold-ad-for-blogger
Aster MIMS 10/10/2023

പൊതു സ്ഥലത്ത് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നയാളെ പഞ്ചായത്ത് അധികൃതര്‍ പിടികൂടി

ബദിയടുക്ക: (www.kasargodvartha.com 22.02.2021) പൊതു സ്ഥലത്ത് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നയാളെ പഞ്ചായത്ത് അധികൃതരും പൊലീസും ചേര്‍ന്ന് പിടികൂടി. കല്ലടക്കുറ്റിയിലെ അബ്ദുല്‍ ഖാദറിനെയാണ് പിടികൂടിയത്. കലടക്കുറ്റി മലാംകാട് റോഡിന് ചേര്‍ന്നുള്ള പൊതുഭൂമിയില്‍ ആണ് മാലിന്യം കണ്ടെത്തിയത്. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതോടെ ദുര്‍ഗന്ധം കാരണം യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ വന്നതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ആ പ്രദേശത്തുള്ള ജലസ്രോതസ്സുകളും വ്യാപകമായി മലിനപ്പെടുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വൈസ് പ്രസിഡന്റ് എ മാധവന്‍, വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ ലത, സെക്രടറി ഇന്‍ ചാര്‍ജ് കെ പി നിസാര്‍, പഞ്ചായത്തംഗങ്ങളായ എ ഗോപാലകൃഷ്ണന്‍, ബി എല്‍ നൂര്‍ജഹാന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 

പൊതു സ്ഥലത്ത് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നയാളെ പഞ്ചായത്ത് അധികൃതര്‍ പിടികൂടി

പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങളുടെ കൂമ്പാരം ശ്രദ്ധയില്‍ പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം കൊണ്ട് തള്ളുന്നയാളെ പിടികൂടിയത്. മറ്റ് സ്ഥലത്ത് നിന്നും വേസ്റ്റ് എടുത്ത് പൊതുഭൂമിയില്‍ കളയുകയായിരുന്നു.
പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചു.

Keywords: Kasaragod, Kerala, News, Badiyadukka, Waste Dump, Waste, Arrest, Panchayath, Public Place, Police, Water, Dirty Water, Plastic, Fine, Panchayat authorities have arrested a man who regularly dumped garbage in a public place.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL