city-gold-ad-for-blogger
Aster MIMS 10/10/2023

കവർചക്കാരെ പിടികൂടാൻ നാട്ടുകാരുടെ ശ്രമം; രക്ഷപെടാൻ മോഷ്ടാക്കളുടെയും; നവമാധ്യമങ്ങളിൽ വൈറലായി 'സിനിമാറ്റിക് ചേയ്സ് മോഡൽ' വീഡിയോ

ചിക്മംഗളൂരു: (www.kasargodvartha.com 27.02.2021) കവർച ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് രക്ഷപെടാൻ ശ്രമിക്കുന്ന രണ്ട് യുവാക്കളുടെയും പിടികൂടാൻ ശ്രമിക്കുന്ന നാട്ടുകാരുടെയും വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി. ചിക്കമംഗളൂരു നഗരപരിധിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.

മുൻ ഡിസിഎ മേധാവി ചന്ദ്ര ഗൗഡയുടെ വീട്ടിലാണ് യുവാക്കൾ കവർചയ്ക്ക് ശ്രമിച്ചത്. ബൈകിലെത്തിയ ഇവർ മുഖം തിരിച്ചറിയാതെയിരിക്കാൻ ഹെൽമറ്റ് ധരിച്ചാണ് വീടിനകത്ത് കയറിയത്. ചന്ദ്ര ഗൗഡയെയും ഭാര്യയെയും ബന്ദിയാക്കി വീട്ടിലെ വസ്തുക്കൾ ശേഖരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മകൻ വീട്ടിലെത്തി. മോഷ്ടാക്കളെ കണ്ട മകൻ നാട്ടുകാരെ സഹായത്തിന് വിളിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ബൈക്കിൽ കയറി മോഷ്ടാക്കൾ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ അതുവഴി വന്ന ഫയർ ഫോഴ്‌സ് വാഹനം ബൈകിനെ ഇടിച്ചു വീഴ്ത്തി ആ ശ്രമം നിഷ്ഫലമാക്കി. ഒടുവിൽ ബൈക് ഉപേക്ഷിച്ച യുവാക്കൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. പിടികൂടാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ കത്തി കാണിച്ചു യുവാക്കൾ രക്ഷപ്പെട്ടു. നാട്ടുകാർ കല്ലും വടികളുമെറിഞെങ്കിലും പിടികൂടാനായില്ല.

കവർചക്കാരെ പിടികൂടാൻ നാട്ടുകാരുടെ ശ്രമം; രക്ഷപെടാൻ മോഷ്ടാക്കളുടെയും; നവമാധ്യമങ്ങളിൽ വൈറലായി 'സിനിമാറ്റിക് ചേയ്സ് മോഡൽ' വീഡിയോ




കുറച്ച കഴിഞ്ഞു പൊലീസ് ഇവരെ മറ്റൊരു സ്ഥലത്ത് നിന്ന് പിടികൂടി. സച്ചിൻ, മോഹൻ എന്നീ രണ്ട് പേരാണ് പിടിയിലായത്. ഫ്ലാറ്റിന്റെ മുകളിൽ നിന്ന് പകർത്തിയ 'സിനിമാറ്റിക് ചേയ്സ്' മാതൃകയിലുള്ള വീഡിയോ നിരവധി പേരാണ് നവമാധ്യമങ്ങളിൽ പങ്കിട്ടിട്ടുള്ളത്.


Keywords:  Karnataka, Kerala, Mangalore, Thieves, Escaped, Theft, Bike, Police, Social-Media, Fire Force, Youth, Locals try to catch robbers; Thieves tries to escape; 'Cinematic Chase Model' video goes viral in new media.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL