Join Whatsapp Group. Join now!
Aster MIMS 10/10/2023

വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു; മരണം കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നെന്ന് പരാതി

Lab technician who was admitted to the hospital after ingesting the poison died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.02.2021) വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു. മാവുങ്കാല്‍ കല്യാണ്‍ റോഡിലെ അമ്പിളി (21) ആണ് മരിച്ചത്. അമ്പലത്തറ ഇരിയയിലെ ബന്ധുവീട്ടില്‍ ഇക്കഴിഞ്ഞ ജനുവരി 25ന് രാവിലെയാണ് അമ്പിളിയെ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.

Kanhangad, Kasaragod, Kerala, News, Lab technician, Hospital, Death, Top-Headlines, Lab technician who was admitted to the hospital after ingesting the poison died.

ഉടന്‍ തന്നെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതിനാല്‍ പയ്യന്നൂര്‍ ആശുപത്രിയിലേക്ക് കൊണ്ട് വന്നിരുന്നു. ഇവിടെ വെച്ച് തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്.

കാസര്‍കോട്ടെ ഒരു ലാബില്‍ ടെക്‌നീഷ്യനായിരുന്ന യുവതി കാസര്‍കോടുളള ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി മനോവിഷമത്തിലായിരുന്നുവെന്നാണ് പറയുന്നത്. പിന്നാലെയാണ് യുവതിയെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. മാതാവ് ബിന്ദു. സഹോദരങ്ങള്‍: ആതിര, അച്ചു.


Keywords: Kanhangad, Kasaragod, Kerala, News, Lab technician, Hospital, Death, Top-Headlines, Lab technician who was admitted to the hospital after ingesting the poison died.

< !- START disable copy paste -->


Post a Comment