ട്രോളി ബാഗിന്റെ ചക്രങ്ങളിലും വാക്വം ക്ലീനറിന്റെ മോടോർ പ്ലേറ്റിലും കൂടി സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി

മംഗളൂരു: (www.kasargodvartha.com 20.02.2021) സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ശെയ്ഖ് ഹനീഫ (26) യെ ആണ് പിടികൂടിയത്. ട്രോളി ബാഗിന്റെ ചക്രങ്ങളിലും കളിപ്പാട്ട വാക്വം ക്ലീനറിന്റെ മോടോർ പ്ലേറ്റുകളിലും ഒളിപ്പിച്ചു കൊണ്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 19 ലക്ഷം രൂപ വില വരുന്ന 402 ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.

Kasaragod, News, Mangalore, Karnataka, Kerala, Seized, Gold, Airport, Top-Headlines, Kasargod resident was arrested at the Mangalore airport for trying to smuggle gold through the wheels of a trolley bag and the motor plate of a vacuum cleaner.

ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. മോടോറിനകത്ത് മെർകുറി പൂശി ഇ രൂപത്തിൽ ആക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് ഡെപ്യൂടി കമീഷണർ ഡോ. കപിൽ ഗഡെ, ഭൂംകർ, വിരാഗ് ശുക്ല എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരനെ പിടികൂടിയത്.


Keywords: Kasaragod, News, Mangalore, Karnataka, Kerala, Seized, Gold, Airport, Top-Headlines, Kasargod resident was arrested at the Mangalore airport for trying to smuggle gold through the wheels of a trolley bag and the motor plate of a vacuum cleaner.


< !- START disable copy paste -->

Post a Comment

Previous Post Next Post