Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്മാർട്‌ വില്ലേജ് ഓഫീസിനടുത്തെ സർകാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ മന്ത്രിയുടെ ഓഫീസ് ഇടപെടുന്നതായി ആരോപണം; നീക്കം തടയണമെന്നാവശ്യപ്പെട്ട് സി പി എം ലോകൽ കമിറ്റി മുഖ്യമന്ത്രിക്ക് കത്തു നൽകി; വിവാദം കൊഴുക്കുന്നു

Government land near the Smart Village Office to a private individual #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.02.2021) താലൂകിലെ പരപ്പയിൽ വില്ലേജ് ഓഫീസിനോട് ചേർന്ന പൊതു സ്ഥലം സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ റവന്യൂ മന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ചു സി പി എം പരപ്പ ലോകൽ കമിറ്റി രംഗത്ത്. ഇത് സംബന്ധിച്ചു പാർടി ലോകൽ സെക്രടറി എ ആർ രാജു മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ബിരിക്കുളം പരപ്പ റോഡിനോട് ചേർന്ന് കിടന്നിരുന്ന സർകാർ സ്ഥലത്ത് നേരത്തെ ഹോടെൽ പ്രവർത്തിച്ചിരുന്നു. എന്നാൽ സ്മാർട്‌ വില്ലേജ് ഓഫീസ് നിർമാണത്തിന്റെ ഭാഗമായി സർകാർ ഭൂമിയിലെ ഈ കെട്ടിടം 1964-ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം റവന്യൂ അധികൃതർ പൊളിച്ചു മാറ്റിയിരുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ഒരു വർഷം മുൻപായിരുന്നു ഈ നടപടി. ഇവിടെ സ്മാർട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കുകയും ചെയ്തു. നിർമാണം പൂർത്തിയായപ്പോൾ ഇതിനോട് ചേർന്ന സ്ഥലം പഴയ ആൾക്ക് തന്നെ പതിച്ചു കൊടുക്കുവാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സി പി എമിൻ്റെ പരാതി.

Government land near the Smart Village Office to a private individual

മന്ത്രിയുടെ പാർടിയുടെ ആളായത് കൊണ്ടാണ് ഭൂമി എല്ലാ നിയമ തടസങ്ങളും മറികടന്ന് റവന്യൂ വകുപ്പ് ഇയാൾക്ക് പതിച്ചു നൽകാൻ തയ്യാറെടുക്കുന്നതെന്നും എന്ത് വിലകൊടുത്തും ഈ നീക്കം തടയുമെന്നും സി പി എം നേതാക്കൾ പറയുന്നു. എന്നാൽ വർഷങ്ങളായി ചായക്കട നടത്തി കുടുംബം പോറ്റിയ ആൾക്ക് വിലേജ് ഓഫീസിനോട് ചേർന്നുള്ള സ്ഥലം ചായക്കട നടത്തുവാൻ ലീസിന് നൽകുവാൻ ഉള്ള നടപടി ക്രമങ്ങൾ മാത്രമാണ് മന്തി തലത്തിലുള്ള ഓഫിസ് ആലോചിച്ചത് എന്ന് സി പി ഐ നേതാക്കൾ പറഞ്ഞു.

Keywords: Government, Office, Land, CPM, Vellarikundu, Kasaragod, Kanhangad, Kerala, News, Top-Headlines, Government land near the Smart Village Office to a private individual.
< !- START disable copy paste -->


Post a Comment