Join Whatsapp Group. Join now!
Aster MIMS 10/10/2023

എക്സലൻസി ടെസ്റ്റ് സമാപിച്ചു; മികച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾ ഉന്നതികൾ കീഴടക്കണമെന്ന് ഡോ. ജോസഫ് കോയിപ്പള്ളി

Excellence Test Completed; Joseph Koippally said students should seize the best opportunities#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 21.02.2021) പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് സമാപിച്ചു. ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയെഴുതി. എക്സലൻസി ടെസ്റ്റിൻ്റെ കാസർകോട് ജില്ലാ ഉദ്ഘാടനം ജി എച്ച് എസ് എസ് മൊഗ്രാൽപുത്തൂരിൽ ഡോ. ജോസഫ് കോയിപ്പള്ളി നിർവഹിച്ചു. 

വിദ്യാർത്ഥികൾക്ക് സമൂഹം നൽകുന്ന മികച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തി ഉന്നതികൾ കീഴടക്കണമെന്ന് സെൻട്രൽ യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ജോസഫ് കോയിപ്പള്ളി അഭിപ്രായപ്പെട്ടു.

പുതിയ കാല വെല്ലുവിളികൾ അതിജയിക്കാൻ വിദ്യാർത്ഥികൾ മികച്ച രീതിയിൽ പഠനം നടത്തേണ്ടതുണ്ട്. വിവിധ സ്കോളർഷിപുകൾ, സഹായങ്ങ/ൾ സുലഭമായി ലഭിക്കുന്ന ഈ കാലത്ത് അവ ഉപയോഗപ്പെടുത്തി ഉന്നതവിദ്യഭ്യാസ കരഗതമാക്കാൻ വിദ്യാർത്ഥികൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Excellence Test Completed; Joseph Koippally said that students should seize the best opportunities and conquer the heights

എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡൻ്റ് അബ്ദുർ  റഹ് മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു. സെൻട്രൽ യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥി നൂറുദ്ദീൻ നെല്ലിക്കട്ട മോടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.

അബ്ദുർ റസാഖ് സഖാഫി കോട്ടക്കുന്ന്, ലത്വീഫ് മധൂർ, ബാദുശ സഖാഫി ഹാദി മൊഗർ, തസ് ലീം കുന്നിൽ, അസ് ലം അഡൂർ, റഊഫ് ഹിമമി സഖാഫി എന്നിവർ സംബന്ധിച്ചു.

ഫാറൂഖ് പൊസോട്ട് സ്വാഗതവും കരീം ജൗഹരി നന്ദിയും പറഞ്ഞു.


മാത് സ്, ഇംഗ്ലീഷ്‌, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കന്നട മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടന്നത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് വൈകീട്ട് നാല് മണിക്ക് സമാപിച്ചു. എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് പ്രമുഖരുടെ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടന്നു. വിവിധ ഘടകങ്ങളിൽ നടന്ന ഉദ്ഘാടനങ്ങളിൽ സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

എസ്എസ്എല്‍സി പരീക്ഷയെഴുതുന്നവര്‍ക്ക് 'വെഫി' എക്സലന്‍സി ടെസ്റ്റ് നടത്തി  

ഉദുമ: പത്താം തരം വിദ്യാര്‍ഥികള്‍ക്ക് വിസ്ഡം എജ്യുകേഷന്‍ ഫൗണ്‍ഡേഷന്‍ ഓഫ് ഇന്ത്യ (വെഫി) നടത്തിയ 'എക്സലന്‍സി ടെസ്റ്റ്' ഏഴ് കേന്ദ്രങ്ങളില്‍ നടന്നു. നേരത്തെ അപേക്ഷിച്ചവര്‍ക്കായിരുന്നു അവസരം. ഗണിതം, ഇംഗ്ലീഷ്, സേഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലാണ് എക്‌സലന്‍സി ടെസ്റ്റ് നടന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക്  നടന്ന എക്‌സലന്‍സി ടെസ്റ്റിനോട്  അനുബന്ധിച്ച് പ്രമുഖരുടെ ഗൈഡന്‍സ് - മോട്ടിവേഷന്‍ ക്ലാസുകളും ഉണ്ടായിരുന്നു.

'Wefi' conducted Excellence Test for those appearing for the SSLC exam

ഉദുമ ഡിവിഷന്‍ തല ഉദ്ഘാടനം സഅദിയ്യ ഹൈസ്‌കൂളില്‍ വെച്ച് സി എല്‍ ഹമീദ് നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് സഅദ് മേല്‍പറമ്പ്,  മുസമ്മില്‍ അദനി. അബ്ദുല്ല എരോല്‍ സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Top-Headlines, SSF, Examination, Students, Education, SSLC,  Excellence Test Completed; Joseph Koippally said that students should seize the best opportunities and conquer the heights.
< !- START disable copy paste -->

Post a Comment