Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്രം അൺലോക് പ്രഖ്യാപിച്ചിട്ടും കർണാടക അതിർത്തി അടച്ചതിനെതിരെ കോൺഗ്രസ് നേതാവ് അഡ്വ. സുബ്ബയ്യ റൈ കർണാടക ഹൈകോടതിയിൽ റിട് ഹർജി ഫയൽ ചെയ്തു; ജനങ്ങൾ റോഡ് ഉപരോധിച്ചതോടെ തിങ്കളാഴ്ച പരിശോധന ഒഴിവാക്കി

Despite the Centre's announcement of unlock, Adv. Subbaiah Rai has filed a writ petition in the High Court#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 22.02.2021) കേന്ദ്ര സർകാർ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം അൺലോക് പ്രഖ്യാപിച്ചിട്ടും കർണാടക അതിർത്തി അടച്ചതിനെതിരെ കോൺഗ്രസ് നേതാവ് അഡ്വ. സുബ്ബയ്യ റൈ കർണാടക ഹൈകോടതിയിൽ റിട് ഹർജി ഫയൽ ചെയ്തു.

Despite the Centre's announcement of unlock, Congress leader Adv. Subbaiah Rai has filed a writ petition in the Karnataka High Court

 കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിർത്തി റോഡുകളാണ് കർണാടക അടച്ചിരിക്കുന്നത്. ദേശീയ പാതയിലെ മംഗളൂരു - തലപ്പാടി, ജാൽസൂർ -സുള്ള്യ, സാറഡ്ക്ക - ബണ്ട് വാൾ, നെട്ടണിന - പുത്തൂർ തുടങ്ങിയ അതിർത്തി റോഡുകളാണ് അടച്ചത്. അതിർത്തി കടന്നു പോകുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതോടെ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്.

നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തലപ്പാടി ദേശീയപാത ഉപരോധിച്ചതിനെ തുടർന്ന് കേരള - കർണാടക പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്ന് തിങ്കളാഴ്ച നിയന്ത്രണം ഒഴിവാക്കി. ഇതേ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ചൊവ്വാഴ്ച മുതൽ നിയന്ത്രണം കർശനമാക്കുമെന്ന് കർണാടകവും ഉപരോധം തുടരുമെന്ന് അതിർത്തിയിലെ ജനങ്ങളും അറിയിച്ചതോടെ പ്രശ്നം സങ്കീർണമായിരിക്കുകയാണ്.

കേന്ദ്രത്തിന്റെ അൺലോക് ചട്ടങ്ങളുടെ ലംഘനമാണ് കർണാടക നടത്തുന്നതെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് അതിർത്തി പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി കോൺഗ്രസ് നേതാവ് അഡ്വ. സുബ്ബയ്യ റൈ റിട് ഹരജി നൽകിയത്.

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ഈ മാസം 14 ന് തന്നെ കർണാടക പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഞായറാഴ്ച മുതലാണ് അതിർത്തി അടച്ച് കോവിഡ് പരിശോധന റിപോർട് നോക്കി യാത്രക്കാരെ കടത്തിവിടാൻ തയ്യാറായിരിക്കുന്നത്. ദക്ഷിണ കർണാടകയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 13 ഇടത്തും പാത അടച്ചിരിക്കുകയാണ്. തലപ്പാടി ഉൾപ്പെടെ നാലിടത്ത് മാത്രമാണ് പരിശോധന നടത്തി കടത്തിവിടുന്നത്.

അതിർത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിർബന്ധമാണെന്നാണ് കർണാടക സർകാറിൻ്റെ നിലപാട്. അതിർത്തി കടന്ന് പോകേണ്ട വിദ്യാർഥികൾ അടക്കമുള്ളവർക്ക് വലിയ ദുരിതമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങളെന്നാണ് പരാതി.

Keywords: Kerala, News, Kasaragod, Karnataka, Mangalore, Road, Top-Headlines, COVID-19, Corona, Despite the Centre's announcement of unlock, Congress leader Adv. Subbaiah Rai has filed a writ petition in the Karnataka High Court.
< !- START disable copy paste -->

Post a Comment