Join Whatsapp Group. Join now!
Aster MIMS 10/10/2023

അതിര്‍ത്തി കടക്കാന്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് വേണമെന്ന തീരുമാനത്തില്‍ രണ്ട് ദിവസത്തേക്ക് ഇളവ് നല്‍കിയതായി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ മേധാവി

district health chief gives a two days exemption on the decision to require a negative certificate#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മംഗളൂരു: (www.kasaragodvartha.com 23.02.2021) കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത  കൊറോണ നെഗറ്റീവ് സെര്‍ടിഫികറ്റ് വേണമെന്ന തീരുമാനത്തില്‍ രണ്ട് ദിവസത്തേക്ക് ഇളവ് നല്‍കിയതായി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ മേധാവി ഡോ. രാമചന്ദ്ര ബെയറി പറഞ്ഞു. യാത്രക്കാര്‍ക്ക് സെര്‍ടിഫികറ്റ് വാങ്ങാന്‍ സമയം ആവശ്യമാണെന്ന വസ്തുത കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Mangalore, Kerala, Karnataka, Kasaragod, COVID-19, Time, Thalappady, കേരള വാര്‍ത്ത, Top-Headlines, Health, Health-Department, District, Protest, Dakshina Kannada district health chief gives a two days exemption on the decision to require a negative certificate to cross the border.

കേരളത്തില്‍ കോവിഡ്  കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാല്‍ കാസര്‍കോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂടി കമീഷണര്‍ ഡോ. കെ വി രാജേന്ദ്ര ഉത്തരവിറക്കിക്കിയിരുന്നു. തലപ്പാടി (മംഗളൂരു), ജാല്‍സൂര്‍ (സുള്ള്യ), സാറഡ്ക്ക (ബണ്ട് വാള്‍), നെട്ടണിഗെ (പുത്തൂര്‍) എന്നീ നാല് പോയിന്റുകകളില്‍ കൂടി മാത്രമേ പ്രവേശനമുള്ളൂവെന്നും ചെക് പോസ്റ്റ് കടക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിര്‍ത്തിയില്‍ നടന്നത്. കര്‍ണാടകയുടെ പരിശോധന സംഘവുമായും  വാക്കേറ്റവും ബഹളവുമുണ്ടായിരുന്നു. മുദ്രാവാക്യം വിളികളുമായി രാഷ്ട്രീയ യുവജന സംഘടനകളും ഒരുമിച്ച് കൂടിയതോടെ വന്‍ പ്രതിഷേധമാണ് അണപൊട്ടിയത്. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും സമരക്കാര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തേക്ക് ഇളവ് നല്‍കാനുള്ള തീരുമാനം കൈകൊണ്ടത്.

Keywords: Mangalore, Kerala, Karnataka, Kasaragod, COVID-19, Time, Thalappady, കേരള വാര്‍ത്ത, Top-Headlines, Health, Health-Department, District, Protest, Dakshina Kannada district health chief gives a two days exemption on the decision to require a negative certificate to cross the border.
< !- START disable copy paste -->

Post a Comment