Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് വ്യാപനം; ദുബൈയില്‍ നിയന്ത്രണം റമദാന്‍ വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനം

കഴിഞ്ഞ മാസം ദുബൈയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാന്‍ വരെ ദീര്‍ഘിപ്പിക്കാന്‍ Dubai, news, Gulf, World, Top-Headlines, COVID-19

ദുബൈ: (www.kasargodvartha.com 27.02.2021) കഴിഞ്ഞ മാസം ദുബൈയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാന്‍ വരെ ദീര്‍ഘിപ്പിക്കാന്‍ ദുരന്തനിവാരണ സമിതി തീരുമാനിച്ചു. കോവിഡ് വീണ്ടും വ്യാപിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. ഏപ്രില്‍ രണ്ടാം വാരത്തിലാണ് റമദാന്‍ തുടങ്ങുന്നത്. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദുബൈ ദുരന്തനിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ദുബൈയിലെ ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുമ്പ് അടക്കണം. 

Dubai, news, Gulf, World, Top-Headlines, COVID-19, Covid protocols to stay until start of Ramadan in Dubai

മദ്യശാലകളും പബ്ബുകളും തുറക്കരുത്. തിയറ്ററുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവേശിപ്പിക്കൂ. മാളുകളിലും സ്വകാര്യ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും 70% പേര്‍ക്ക് മാത്രമാണ് പ്രവേശനം.

Keywords: Dubai, news, Gulf, World, Top-Headlines, COVID-19, Covid protocols to stay until start of Ramadan in Dubai

Post a Comment