ഡ്രൈവർമാരെ മര്യാദ പഠിപ്പിച്ച് കുട്ടി പൊലീസും എൻ എസ് എസ് വളന്റിയർമാരും

വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.02.2021) റോഡുനിയമങ്ങൾ പാലിക്കാത്തവരെ മര്യാദ പഠിപ്പിച്ചും 'പരിഹസിച്ചും' നല്ല ഡ്രൈവർമാർക്ക് സമ്മാനങ്ങൾ നൽകിയും എൻ എസ് എസ് വളന്റിയർമാരും എസ് പി സി വിദ്യാർഥികളും. ദേശിയ റോഡുസുരക്ഷാ മാസത്തിൻ്റെ സമാപന ദിവസത്തിൻ്റെ ഭാഗമായിട്ടാണ് വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക വാഹന പരിശോധന നടന്നത്.

Kerala, News, Kasaragod, Vellarikundu, Balal, Top-Headlines, Police, Vehicle, Motor, Students, NSS, SPC, Child police and NSS volunteers teaches drivers manners.

സെൻ്റ് ജൂഡ് ഹൈസ്കൂളിലെ എസ് പി സി വിദ്യാർഥികളും, ഹയർ സെകൻഡറിയിലെ എൻ എസ് എസ് വളന്റിയർമാരുമാണ് പരിശോധനയിൽ പങ്കാളികളായത്. ഹെൽമെറ്റ്, സീറ്റ് ബെൽട് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്കെതിരെ ഉദ്യോഗസ്ഥർ ഇ ചലാൻ തയ്യാറാക്കിയപ്പോൾ വിദ്യാർഥികൾ ഡ്രൈവർമാർക്ക് പ്രത്യാഘാതങ്ങൾ വിശദീകരിച്ചു കൊടുത്തു.

ചിൻ സ്ട്രാപിൻ്റെ ശരിയായ ഉപയോഗം, മുന്നിലും പിന്നിലും ഇരിക്കുന്നവർ ബൈകിൽ ഹെൽമെറ്റും, കാറുകളിൽ സീറ്റു ബെൽടും ധരിച്ചില്ലെങ്കിലുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെ കുട്ടികൾ തന്നെ വിശദീകരിക്കുമ്പോൾ ഡ്രൈവർമാരും മറ്റു യാത്രക്കാരും ചമ്മി നിൽക്കുന്നത് കാണാമായിരുന്നു. അമിത പ്രകാശം പരത്തുന്ന എക്സ്ട്രാ ലൈറ്റുകൾ വാഹനങ്ങളിൽ നിന്ന് ഡ്രൈവർമാരെ കൊണ്ടു തന്നെ വിദ്യാർഥികളുടെ മുന്നിൽ വെച്ച് അഴിപ്പിച്ചതു വഴി സുരക്ഷയുടെ നല്ല പാഠം കുട്ടികളിലും, ഡ്രൈവർമാരിലും ഉണ്ടാക്കാൻ കഴിഞ്ഞു.

കൃത്യമായി നിയമങ്ങൾ പാലിച്ച് സമ്മാനങ്ങൾ വാങ്ങിയവരിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപെടുന്നു. മോടോർ വെഹികിൾ ഇൻസ്പെക്ടർ എം വിജയൻ, അസി. മോടോർ വെഹികിൾ ഇൻസ്പെക്ടർ കെ ദിനേശൻ, ഡ്രൈവർ വിശ്വനാഥൻ, കൃഷ്ണരാജ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിനോജ്, കൃഷ്ണരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Vellarikundu, Balal, Top-Headlines, Police, Vehicle, Motor, Students, NSS, SPC, Child police and NSS volunteers teaches drivers manners.
< !- START disable copy paste -->


Post a Comment

Previous Post Next Post