Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് അരമന ആശുപത്രിയിൽ കാത് ലാബ് പ്രവർത്തനമാരംഭിച്ചു

Cath Lab started functioning at Kasargod Aramana Hospital#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 10.02.2021) ഹൃദയ ചികിത്സക്ക് നെട്ടോട്ടമോടിയിരുന്ന കാസർകോട്ടെ ജനങ്ങൾക്ക് ആശ്വാസം പകർന്ന് അരമന ആശുപത്രിയിൽ കാത് ലാബ് പ്രവർത്തനമാരംഭിച്ചു. ഔപചാരിക ഉദ്‌ഘാടനം പിന്നീട് നടത്തുമെന്ന് മാനജ്മെൻറ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആൻജിയോഗ്രാമുകളും ആൻജിയോപ്ലാസ്റ്റികളും ഹൃദയസംബന്ധമായ എല്ലാവിധ ചികിത്സകളും അരമന ഹാർട് സെൻററിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും നൂതനമായ ഫിലിപ്സ് കമ്പനിയുടെ റൂഫ് മൗണ്ടെഡ് എഫ്‌ഡി 10 മോഡൽ യന്ത്രത്തിന്റെ സഹായത്താലാണ് ചികിത്സകൾ. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ മൻസൂറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.

Cath Lab started functioning at Kasargod Aramana Hospital

ഒന്ന് മുതൽ ഒന്നര ലക്ഷം രൂപ വരെ സാധാരണ ഗതിയിൽ ചെലവ് വരാറുള്ള ആഞ്ജിയോ പ്ലാസ്റ്റി ബിപിഎലുകാർക്ക് ആയുഷ്മാൻ പദ്ധതി പ്രകാരം സൗജന്യമായും മറ്റുള്ളവർക്ക് 20 ശതമാനം വരെ ഇളവോടെയും ചെയ്തു കൊടുക്കുമെന്നും പ്രതിനിധികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ അരമന ആശുപത്രി ചെയർമാൻ ഡോ. കെ സകരിയ, മാനജിങ് ഡയറക്ടർ ഡോ. അബ്ദുൽ മൻസൂർ, കാത് ലാബ് ഇൻചാർജ് ഡോ. പി അബൂബകർ, ആശുപത്രി സിഇഒ ധൻരാജ് കുമാർ എന്നിവർ സംബന്ധിച്ചു.



Keywords: Kerala, News, Kasaragod, Top-Headlines, Hospital, Treatment,Heart patient, Cath Lab started functioning at Kasargod Aramana Hospital.
< !- START disable copy paste -->




Post a Comment