കെഎംസിസിക്ക് മറ്റൊരു പൊൻതൂവൽ കൂടി; പ്ലേറ്റ്ലെറ്റ് ദാനത്തിനു വീണ്ടും ദുബൈ ഗവൺമെന്റിന്റെ പ്രശംസ പത്രം

ദുബൈ: (www.kasargodvartha.com 20.02.2021) കെ എം സി സി കാസർകോട് ജില്ലാ കമിറ്റിക്ക് ദുബൈ ഹെൽത് അതോറിറ്റിയുടെ പ്രശംസാ പത്രം. ബ്ലഡ് ആൻഡ് പ്ലേറ്റ്ലെറ്റ് ധാന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ട് രണ്ടാം വട്ടവും 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂർത്തീകരിച്ചതിനാണ് അംഗീകാരം ലഭിച്ചത്. 'കൈൻഡ്നെസ് ബ്ലഡ് ഡോനേഷൻ ടീമുമായി' സഹകരിച്ചായിരുന്നു ദുബൈ ഹെൽത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തിയത്. നേരത്തെ 1000 യുണിറ്റ് പൂർത്തീകരിച്ചപ്പോഴും ദുബൈ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.

Another bonus for KMCC; Certificate of Appreciation from the Government of Dubai Again for Platelet Donation

ദുബൈയുടെ വിവിധ സ്ഥലങ്ങളിൽ കെ എം സി സി നടത്തിയ ക്യാമ്പുകളിലൂടെ 2000 യൂണിറ്റ് രക്തം സമാഹരിച്ചു നൽകി. ആറ് മാസത്തിനിടെ 15 ഓളം ക്യാമ്പുകൾ സംഘടിപ്പിചിരുന്നു. കെ എം സി സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ രക്തധാനം നിർ വഹിച്ചാണ് ക്യാമ്പയിന് തുടക്കമായത്. ശസ്ത്രക്രിയ - പ്രസവ വേളകളിൽ ഉണ്ടാകുന്ന അമിത രക്തസ്രാവം, പ്ലേറ്റ്ലെറ്റ് കുറയുന്ന അസുഖങ്ങള്‍, രക്താര്‍ബുധം, അപകടങ്ങളില്‍ ഉണ്ടാവുന്ന രക്തചൊരിച്ചില്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെയും പുതിയ രക്തം അനിവാര്യമായി വരുന്നതിനാൽ എല്ലാ ഗ്രൂപില്‍ പെട്ട രക്തവും ലഭ്യമാക്കണമെങ്കില്‍ സന്നദ്ധ രക്തദാന രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഏവരും മുന്നോട്ട് വരണമെന്നും കെ എം സി സി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ദുബൈ ബ്ലഡ് ഡോനേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സൂപർവൈസർ നിമ്മി തോമസ് കെ എം സി സി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിക്ക് പ്രശംസ പത്രം കൈമാറി. ജനറൽ സെക്രടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ, അഫ്‌സൽ മെട്ടമ്മൽ, അൻവർ വയനാട്, ശിഹാബ് തെരുവത്ത് സംബന്ധിച്ചു.

Keywords: News, Gulf, KMCC, Blood donation, Award, Helping hands, Charity-fund, Top-Headlines, Dubai, Another bonus for KMCC; Certificate of Appreciation from the Government of Dubai Again for Platelet Donation.
< !- START disable copy paste -->


Post a Comment

Previous Post Next Post