Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു കല്യാണവും ഫേസ്ബുക് സുഹൃത്തും യുവാവിന് സമ്മാനിച്ചത് ഒരു കോടി

A wedding and a Facebook friend gifted a crore to the young man#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മാണ്ഡ്യ:(www.kasargodvartha.com 10.02.2021)ഫേസ്ബുക് സൗഹൃദം വഴി യുവാവിന് അടിച്ചത് ഒരു കോടിയുടെ ലോടെറി. നവമാധ്യമ സൗഹൃദങ്ങൾ വഴി പണം അപഹരിക്കുന്ന വർത്തകൾക്കിടെയാണ് വ്യത്യസ്തമായ ഒരു സംഭവം പുറത്ത് വരുന്നത്.
                                                                                    
Karnataka, News, Wedding, Friend, Lottery, A wedding and a Facebook friend gifted a crore to the young man

കർണാടക മാണ്ഡ്യയിലെ സോമനഹള്ളിയിലെ സോഹൻ ബൽറാമാണ് ആ ഭാഗ്യവാൻ. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സോഹൻ കുടുംബത്തോടൊപ്പം കേരളത്തിലെത്തിയിരുന്നു. അവിടെ നിന്ന് പുത്തനത്താണിയിൽ ലോടെറി ടികറ്റ് വിൽക്കുന്ന കൈപലക്കൽ പ്രഭാകരനെന്ന ഫേസ്ബുക് സുഹൃത്തിനെ സന്ദർശിച്ചു. സോഹനും കൂടെയുണ്ടായിരുന്ന ബന്ധുവും അവിടെ നിന്ന് കേരള സർകാരിന്റെ ഭാഗ്യമിത്ര ലോടെറിയുടെ രണ്ട് ടികറ്റുകൾ എടുത്തു. 100 രൂപയായിരുന്നു ടികറ്റ് നിരക്ക്.

ഭാഗ്യം സോഹനെ നോക്കി പുഞ്ചിരിച്ചു. മാണ്ഡ്യയിലേക്ക് മടങ്ങുന്ന വഴി സുഹൃത്തിന്റെ ഫോൺ വന്നു, ബമ്പർ സമ്മാനമായ 5 കോടി 5 പേർക്ക് ലഭിച്ചിരിക്കുന്നു, അതിൽ ഒരാൾ സോഹനാണ്. സുഹൃത്ത് തമാശയാക്കുകയാണെന്നാണ് സോഹൻ വിചാരിച്ചത്. ഭാഗ്യം ഇത്ര വേഗത്തിൽ കൈവരുമെന്ന് യുവാവും വിചാരിച്ചില്ല. സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി അവർ പുത്തനത്താണിയിലേക്ക് തന്നെ തിരിച്ചു പോയി സമ്മാനം ഉറപ്പ് വരുത്തി. മികച്ച സ്വീകരണമായിരുന്നു ഫേസ്ബുക് സുഹൃത്ത് സോഹന് ഒരുക്കിയത്.

എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണ് ഭാഗ്യമിത്ര ലോടെറിയുടെ നറുക്കെടുപ്പ്. അഞ്ച് പേർക്ക് ഒരു കോടി രൂപ വീതം ബമ്പർ സമ്മാനം നൽകുന്നു. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. രണ്ട് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം എട്ട് പേർക്ക് നൽകുന്നു.


Keywords: Karnataka, News, Wedding, Friend, Lottery, A wedding and a Facebook friend gifted a crore to the young man< !- START disable copy paste -->

Post a Comment