city-gold-ad-for-blogger
Aster MIMS 10/10/2023

അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ

വിദ്യാനഗർ: (www.kasargodartha.com 17.01.2021) അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും പൊലീസ് യുവാക്കളുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു.

പെട്രോൾ ഊറ്റുന്ന സംഘത്തിൽപെട്ട ചട്ടഞ്ചാൽ സ്വദേശിയായ അബ്ദുല്ല എന്ന യുവാവാണ് ചെങ്കള തൈവളപ്പ് സ്വദേശികളായ ക്രികെറ്റ് കളിക്കാരായ യുവാക്കളുടെ പിടിയിലായത്.

ഞായറാഴ്ച പുലർചെ ഒരു മണിയോടെ ചെങ്കള ഇന്ദിരാനഗറിലാണ് സംഭവം. ഇവിടെ ശനിയാഴ്ച പുലർചെ 5.30 മണിയോടെ കർഷകശ്രീ മിൽക് കമ്പനിയുടെ പാകെറ്റ് പാൽ മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടു പോകുമ്പോൾ മറിഞ്ഞിരുന്നു.

അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ

റോഡിൽ പെട്ടന്ന് കയറി വന്ന അലഞ്ഞു തിരിയുന്ന രണ്ട് പോത്തുകളെ വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് പാൽ കയറ്റിയ ഓമ്നി വാൻ റോഡരികിലേക്ക് മറിഞ്ഞത്.

ബോവിക്കാനം സ്വദേശിയായ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. പാകെറ്റ് പാൽ വണ്ടിയിൽ നിന്നും അപ്പോൾ തന്നെ മറ്റൊരു വണ്ടിയിലാക്കി മാറ്റിയിരുന്നെങ്കിലും മറിഞ്ഞ ഓമ്നി വാൻ വൈകീട്ട് വർക് ഷോപിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ ഞായറാഴ്ച രാവിലെ മാറ്റാമെന്ന് കരുതി തിരിച്ചു പോയതായിരുന്നു.

റോഡരികിൽ മറിഞ്ഞ ഈ ഓമ്നി വാനിൽ നിന്നും പെട്രോൾ ഊറ്റാൻ മോഷ്ടിച്ച ഇസിഒ ഒമ്നി വാനിൽ സംഘം അർദ്ധരാത്രി കഴിഞ്ഞ് എത്തിയത്. ഇവർ നേരത്തേ മറിഞ്ഞ വണ്ടി കണ്ടു വെച്ചിരുന്നതായാണ് സംശയിക്കുന്നത്.

ഇതിനിടയിലാണ് ഉദുമയിൽ ക്രികെറ്റ് പരിശീലനം കഴിഞ്ഞ് ചെങ്കള തൈവളപ്പിലെ എതാനും യുവാക്കൾ കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ വാൻ മറിഞ്ഞ് കടക്കുന്നതും അതിനടിയിൽ ഒരാൾ കിടക്കുന്നതും കണ്ടത്. അപകടം നടന്നതാണെന്ന് കരുതി പെട്ടന്ന് രക്ഷിക്കാനായി കാർ നിർത്തി ചെന്നപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന പെട്രോൾ ഊറ്റൽ സംഘത്തിലെ ഒരു യുവാവ് ഓടി രക്ഷപ്പെടുന്നത് കണ്ടത്. ഇതോടെയാണ് വാനിനടിയിൽ കിടന്ന് പെട്രോൾ ഊറ്റുന്ന അബുല്ലയെ പിടികൂടിയത്.

വിദ്യാനഗർ സി ഐ വി വി മനോജിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മോഷ്ടാവായ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെട്രോൾ ഊറ്റൽ സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാൻ കുറച്ച് അകലെയാണ് നിർത്തിയിട്ടിരുന്നത്. ഈ വാനിൽ നിരവധി നമ്പർ പ്ലേറ്റുകളും കഞ്ചാവും മറ്റും ഉണ്ടായിരുന്നതായാണ് വിവരം. പ്രതികൾ വന്ന ഒമ്നി വാനിൻ്റെ നമ്പർ പ്ലേറ്റും വ്യാജമാണെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പിടികൂടിയ യുവാവിനെ പുലർചെ കാസർകോട് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായി വിദ്യാനഗർ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

ചെങ്കള തൈവളപ്പിലെ പൊതുപ്രവർത്തകൻ ഫൈസൽ അറഫയുടെ നേതൃത്വത്തിലുള്ള യുവാക്കളാണ് പെട്രോൾ ഊറ്റുന്ന സംഘത്തിൽപെട്ട യുവാവിനെ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.

കൂട്ടുപ്രതികളെ കണ്ടെത്താൻ പിടിയിലായ അബ്ദുല്ലയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ

അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ

അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ

അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ

അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ

Keywords:  Kerala, News, Kasaragod, Vidya Nagar, Omni Van, Petrol, Robbery, Youth, Arrest, Police, Custody, Top-Headlines, Youths grabbed one of the gang members who was pouring petrol from the overturned milk cart and handed him over to the police.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL