അടയ്ക്ക പൊളിക്കുന്ന കത്തിക്ക് മുകളിൽ തലകറങ്ങി വീണ യുവാവ് വയറിൽ കത്തികയറി ദാരുണമായി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.01.2021) അടയ്ക്ക പൊളിക്കുന്ന കത്തിക്ക് മുകളിൽ തലകറങ്ങി വീണ യുവാവ് വയറിൽ കത്തികയറി ദാരുണമായി മരിച്ചു. എണ്ണപ്പാറ മുക്കുഴി നെടുകരയിലെ രാമന്‍കുട്ടിയുടെ മകനും വാർപ് ജോലിക്കാരനുമായ കെ ആര്‍ ബിജു (28) വാണ് അടയ്ക്ക കത്തിക്ക് മേല്‍ തല കറങ്ങി വീണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വെറ്റില മുറുക്കുന്നതിനായി അടക്കയുടെ തൊലി കളയുന്നതിനിടയില്‍ തലകറങ്ങി വീണപ്പോള്‍ വയറില്‍ കത്തി കയറുകയായിരുന്നു. ഉടൻ തന്നെ കത്തി ഊരിയെടുത്ത് മംഗളൂരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
                                                                         
Kerala, News, Kasaragod, Kanhangad, Death, Youth, Top-Headlines, Youth dies after falling into knife.

തങ്കമ്മയാണ് മാതാവ്. ഭാര്യ: നീതു. മൂന്ന് മാസം പ്രായമുള്ള മകനുണ്ട്. സഹോദരങ്ങൾ: ജിജി, ഷാജി. അമ്പലത്തറ പൊലീസ് മംഗളൂരുവിലെത്തി ഇൻക്വസ്റ്റ് നടത്തി.

Keywords: Kerala, News, Kasaragod, Kanhangad, Death, Youth, Top-Headlines, Youth dies after falling into knife.

< !- START disable copy paste -->

Post a Comment

Previous Post Next Post