Join Whatsapp Group. Join now!
Aster MIMS 10/10/2023

യേനപ്പോയ മെഡികൽ കോളജ് കാസർകോട് ഹെൽത് മാളിൽ സൂപർ സ്പെഷ്യാലിറ്റി ക്ലിനിക് തുടങ്ങുന്നു

Yenappoya Medical College opens Super Specialty Clinic at Kasargod Health Mall#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.01.2021) യേനപ്പോയ മെഡികൽ കോളജ് കാസർകോട് ഹെൽത് മാളിൽ സൂപർ  സ്പെഷ്യാലിറ്റി ക്ലിനിക് തുടങ്ങുന്നു.

ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസർകോട്ട് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മംഗളൂരുവിലെ പ്രശസ്ത മെഡികൽ കോളജ് ആയ യേനപ്പോയ മെഡികൽ കോളജ് ആശുപത്രി കാസർകോട് കറന്തകാടുള്ള ഹെൽത് മാളിൽ സൂപർസ്പെഷ്യലിറ്റി ക്ലിനിക് ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Yenappoya Medical College

ഇതിന്റെ ഭാഗമായി ജനുവരി 18 മുതൽ ജനുവരി 30 വരെ ഹൃദ്‌രോഗം, കിഡ്‌നി രോഗം, ന്യൂറോളജി, ഓൺകോളജി, വാർധക്യ സഹജ രോഗങ്ങൾക്കുള്ള വിഭാഗം അടക്കം എല്ലാ സുപർസ്പെഷ്യലിറ്റി വിഭാഗം പരിശോധനകളും സൗജന്യമായിരിക്കും. കൂടാതെ തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്ന യെൻ -ആരോഗ്യകാർഡിന്റെ വിതരണവും ഉണ്ടായിരിക്കും.

ആതുര സേവന രംഗത്തും, മെഡികൽ പാരാമെഡികൽ വിദ്യാഭ്യാസ രംഗത്തും കാസർകോട് ജനതയ്ക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് യേനപ്പോയ ഗ്രൂപ് എന്ന് ആശുപത്രി മാനേജ്മെൻ്റ് പറഞ്ഞു.

25 വർഷക്കാലമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും രോഗികളുമാണ് യേനപ്പോയയെ ആശ്രയിച്ച് വരുന്നത്. ലോക് ഡൗൺ സമയത്ത് ഡയാലിസിസ് രോഗികൾക്ക് ഏറെ പ്രയാസം നേരിട്ടപ്പോൾ കാസർകോടിന് ഡയാലിസിസ് മെഷീൻ എത്തിച്ചും, മരുന്നുകൾ എത്തിച്ചും സഹായിച്ചത് യേനപ്പോയ മെഡികൽ കോളജ് ഹോസ്പിറ്റലാണ്.

ക്യാമ്പിൽ മുൻകൂട്ടി പേര് നൽകുന്നതിനും മറ്റു വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 9544322 226, 04994-222226

വാർത്താ സമ്മേളനത്തിൽ ഡോ. എം എസ് മുസബ്ബ, ഡോ. എസ് പത്മനാഭൻ, പി സാബിത്, സഈർ അബ്ദുല്ല, മുഹമ്മദ് ഫൈസൽ എന്നിവർ സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Medical College, Yenepoya-medical-college, Health, Top-Headlines, Press meet, Yenappoya Medical College opens Super Specialty Clinic at Kasargod Health Mall.
< !- START disable copy paste -->


Post a Comment