Join Whatsapp Group. Join now!
Aster MIMS 10/10/2023

വി കെ ശശികല ജയിൽമോചിതയായി; തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല

VK Sasikala released from jail; Can't participate in elections #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 27.01.2021) തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴിയും എ ഐ എ ഡി എം കെ ജനറൽ സെക്രടറിയുമായിരുന്ന വി കെ ശശികല ജയിൽമോചിതയായി. അനധികൃത സ്വത്തുസമ്പാദനക്കേസിൽ സുപ്രിംകോടതി വിധിച്ച നാലുവർഷം തടവുകാലാവധി അവസാനിച്ചതിനെത്തുടർന്ന് സ്വതന്ത്രയാവുമ്പോൾ അവർ ബംഗളൂരു വിക്ടോറിയ ആശുപത്രി കോവിഡ് വിഭാഗത്തിലായിരുന്നു. 
                                                                               
VK Sasikala released from jail; Can't participate in elections

ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തി രേഖകളിൽ ഒപ്പുകൾ വാങ്ങി. സുപ്രിംകോടതി വിധിപ്രകാരമുള്ള 10 കോടി രൂപ പിഴ കെട്ടിവെച്ച ശേഷമാണ് ജയിൽമോചന നടപടികളിലേക്ക് കടന്നത്. കാവൽ നിന്ന ജയിൽ, പൊലീസ് സേനകൾ ശശികലയെ വിട്ടുപോയി.

ആരോഗ്യം മെച്ചപ്പെടുന്നതോടെ ചെന്നൈയിലേക്ക് തിരിക്കും. 2017 ഫെബ്രുവരിയിലാണ് കൂട്ടുപ്രതികളും ബന്ധുക്കളുമായ ജെല്ലവറസി, വി എൻ സുധാകരൻ എന്നിവരും തടവുകാരായി ജയിലിലുണ്ടായിരുന്നു. ശശികലക്കും ഇവർക്കും കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് ആശുപത്രിയിൽ കഴിഞ്ഞത്. നെഗറ്റീവ് റിപോർടുകൾ വന്നെങ്കിലും വിശ്രമം ആവശ്യമുണ്ട്.

തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് ശശികല മോചിതയാവുന്നത്. എന്നാൽ ഈ 66 കാരിക്ക് തന്റെ പാർടിയെ നയിക്കാനല്ലാതെ സ്ഥാനാർത്ഥിയാവാൻ കഴിയില്ല. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുള്ള വിലക്ക് ആറുവർഷം കൂടിയുണ്ട്.

വിവാദങ്ങളുടെ കേന്ദ്രമായിരുന്നു ശശികല തടവിൽ കഴിഞ്ഞ സെൽ. അവർക്ക് അനധികൃതമായി ഒരുക്കിയ വി വി ഐ പി സൗകര്യങ്ങളുടെ പേരിൽ ജയിൽ മേധാവികൾ നടപടിക്ക് വിധേയരായി. ഡി രൂപ ജയിൽ ഡി ഐ ജിയായി പ്രവർത്തിച്ച കാലമായിരുന്നു ശശികലക്ക് ശനിയും പണംവാങ്ങി സൗകര്യങ്ങൾ ഒരുക്കിയ അധികൃതർക്ക് കഷ്ടവുമായത്.

Karnataka, News, Mangalore, Politics, Jail, Political party, Leader, Case, Shasikala, VK Sasikala released from jail; Can't participate in elections.




Keywords: Karnataka, News, Mangalore, Politics, Jail, Political party, Leader, Case, Shasikala, VK Sasikala released from jail; Can't participate in elections.

< !- START disable copy paste -->

Post a Comment