Join Whatsapp Group. Join now!
Aster MIMS 10/10/2023

കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ Wayanad, news, Kerala, Top-Headlines, Death, Accident, Students

വയനാട്: (www.kasargodvartha.com 14.01.2021) കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിന്‍(21), ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്.                                                                    

Two students died in KSRTC bus-bike collision


കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപം ബുധനാഴ്ച രാത്രി 10 30 മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരികയായിരുന്ന ബൈകും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.


Keywords: Wayanad, news, Kerala, Top-Headlines, Death, Accident, Students, Two students died in KSRTC bus-bike collision

Post a Comment