Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരിച്ചറിയണം കരുണാകരനെന്ന ഓടോ റിക്ഷ ഡ്രൈവറുടെ ആത്മാർത്ഥത

The sincerity of the auto driver Karunakaran should be recognized#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബങ്കളം: (www.kasargodvartha.com 10.01.2021) വാങ്ങിയ വാടക അമിതമാണെന്ന് കണ്ടപ്പോൾ തിരിച്ച് സഞ്ചരിച്ച് അമിതമായി വാങ്ങിയ തുക തിരിച്ചു നൽകി ഓടോ റിക്ഷ ഡ്രൈവറുടെ സത്യസന്ധത. ശനിയാഴ്ച പകൽ 11 മണിക്ക് നീലേശ്വരം കോൺവെൻറ് ഓടോ റിക്ഷ സ്റ്റാൻഡിൽ നിന്നു നെല്ലിയടുക്കത്തേക്ക് വാടക പോയ KL.60.A.3531 ദൃശ്യ ഓടോ റിക്ഷ ഡ്രൈവർ ബങ്കളം രാങ്കണ്ടത്തെ കരുണാകരനാണ് അമിതമായി വാങ്ങിയ വാടക 20 കിലോമീറ്ററിലേറെ യാത്ര ചെയ്ത് തിരിച്ച് നൽകി ഡ്രൈവർമാർക്ക് അഭിമാനമായത്. 
ഓടോ റിക്ഷയിലെ യാത്രക്കാരനാണ് കരുണാകരന്റെ സത്യസന്ധത വാട്സാപ് ഉൾപ്പടെയുള്ള നവ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 250 രൂപയായിരുന്നു ഇവിടേക്ക് യഥാർത്ഥ ഓടോ കൂലി എന്നാൽ കരുണാകരൻ യാത്രക്കാരനോട് ആവശ്യപ്പെട്ടത് 363 രൂപയായിരുന്നു മുൻ ഓടോ റിക്ഷ ഡ്രൈവറായ യാത്രക്കാരൻ ഒന്നും പറയാതെ 370 രൂപ കൊടുത്തു. എന്നാൽ യാത്രക്കാരനെ അത്ഭുതപ്പെടുത്തി ഞായറാഴ്ച രാവിലെ കരുണാകരൻ യാത്രക്കാരനെ തേടി വീട്ടിൽ എത്തി വാടക കണക്കുകൂട്ടി തെറ്റിപ്പോയെന്നും 120 രൂപ അധികമാണെന്നും പറഞ്ഞ് തുക തിരിച്ചു നൽകി. 
                                                                                 
The sincerity of the auto driver Karunakaran should be recognized


ഇത്രയും ദൂരം കാലി അടിച്ചു വന്നതല്ലേ സാരമില്ലെന്നും നിങ്ങൾ തെറ്റു മനസിലാക്കിയില്ലേയെന്ന് യാത്രക്കാരൻ പറഞ്ഞിട്ടും കരുണാകരൻ സമ്മതിച്ചില്ല, നിങ്ങൾ ഇതു വാങ്ങിയില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ലെന്ന് പറഞ്ഞപ്പോൾ ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് നന്ദി പറയാൻ പോലും പറ്റാതെ സ്തംഭിച്ചുനിന്നു പോയെന്നും യാത്രക്കാരൻ പോസ്റ്റിൽ പറഞ്ഞു. 

കരുണാകരനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ എന്ന പ്രാർത്ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ബോധപൂർവം അമിതവാടക വാങ്ങുന്ന അപൂർവ്വം ഡ്രൈവർമാർക്ക് മാതൃകയാണ് കരുണാകരൻ.

Keywords: Kerala, News, Kasaragod, Auto Driver, Auto journey, Auto, Fees, Man, Karunakaran, Fare, The sincerity of the auto driver Karunakaran should be recognized.
< !- START disable copy paste -->

Post a Comment