Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയോര ഹൈവേക്കു വേണ്ടി ഭൂമി വിട്ടുനൽകാത്ത വനം വകുപ്പ് ഹൈവേ കടന്നു പോകേണ്ട മരുതോം റോഡിൽ നിയമം കാറ്റിൽ പറത്തി ബീറ്റ് ക്വാർടേഴ്സ് കെട്ടിടം പണിയുന്നു; നിർമാണം നിയമപ്രകാരമെന്ന് ഡി എഫ് ഒ

Forest Department, which did not give up land for the hilly highway, is building the Beat Quarters building #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.01.2021) മലയോര ഹൈവേ നിർമാണത്തിനായി വന ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം നില നിൽക്കുന്നതിനിടയിൽ ഹൈവേ കടന്നു പോകേണ്ട റോഡിനോട് ചേർന്ന സ്ഥലത്ത് വനം വകുപ്പ് ബീറ്റ് ക്വാർടേഴ്സ് കെട്ടിടം പണിയുന്നു. 

Kerala, News, Kasaragod, Vellarikundu, Balal, Road, Development project, Forest, Building,  The Forest Department, which did not give up land for the hilly highway, is building the Beat Quarters building.

ബളാൽ പഞ്ചായത്തിന്റ പരിധിയിൽ വരുന്ന മരുതോം തട്ടിലാണ് എല്ലാ വന നിയമങ്ങളും കാറ്റിൽ പറത്തി പുതിയ ബീറ്റ് ക്വാർടേഴ്സിന് കെട്ടിടം പണിയുന്നതെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലുള്ള ബീറ്റ് ക്വാർടേഴ്സ് കെട്ടിടം ഇരിക്കുന്ന സ്ഥലത്ത്‌ നിന്നും നൂറ് മീറ്റർ മാറി മലയോര ഹൈവേ കടന്നു പോകേണ്ട റോഡരികിലാണ് പുതിയ കെട്ടിടം വരുന്നത്.

15 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ടെണ്ടർ നടപടികൾ എല്ലാം പൂർത്തിയായി. കെട്ടിട നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തങ്ങളുടെ ഭാഗമായി വനത്തിലൂടെ റോഡും നിർമിച്ച് തറയുടെ നിർമാണ ജോലികളും തുടങ്ങി. അഞ്ചു സെന്റോളം വരുന്ന സ്ഥലത്തെ കൂറ്റൻ മരങ്ങളും ചൂരൽ കാടുകളും വെട്ടി മാറ്റി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മുറിച്ചു മാറ്റിയ മരങ്ങൾ മണ്ണിനടയിൽ ഉറപ്പിച്ച നിലയിലാണ്. പടർന്നു പന്തലിച്ച ചൂരൽ വള്ളികൾ പൂർണ്ണമായും അറുത്തു മാറ്റിയ നിലയിലാണ്.

ബളാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 89 നമ്പർ പ്രകാരം നിലവിൽ അധികം പഴക്കമില്ലാത്ത ഓടുമേഞ്ഞ ബീറ്റ് കോട്ടേഴ്‌സ് കെട്ടിടം നിലവിൽ ഉണ്ടെങ്കിലും മലയോര ഹൈവേ കടന്നു പോകേണ്ട വഴിയരികിൽ പുതിയ കെട്ടിടം പണിയുന്നത് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു.

നിലവിൽ ഏഴ് മീറ്റർ വീതിയുള്ള റോഡിൽ മൂന്ന് മീറ്റർ മാത്രമാണ് ടാറിങ് ഉള്ളത്. ഇത് തന്നെ വൻ അപകട വളവുകളും ചെരിവുകളും ഉള്ളതാണ്. ഏഴ് മീറ്റർ റോഡ് പന്ത്രണ്ട് മീറ്റർ വീതിയാക്കിയാൽ മലയോര ഹൈവേ കടന്നു പോകുന്നതിന് ഉള്ള തടസ്സം നീങ്ങും. ഇതിന് സ്ഥലം വിട്ടു നൽകാൻ ഉള്ള നിയമ പരമായ ഒട്ടേറെ പ്രശ്നങ്ങൾ നില നിൽക്കുന്നതിനിടയിലാണ് വനം വകുപ്പ് മരുതോം തട്ടിൽ ബീറ്റ് ക്വാർടേഴ്സ് കെട്ടിടം പണിയാൻ മരങ്ങളും മറ്റും വെട്ടി മാറ്റിയിരിക്കുന്നത്.

പുതിയ കെട്ടിടം നിർമിക്കുന്നത് റോഡിനോട് ചേർന്ന് അഞ്ചു മീറ്റർ അരികിലാണ്. പഴയ കെട്ടിടം ഉള്ളത് നൂറ് മീറ്ററിലധികം ദൂരം മാറിയാണ്. മലയോര ഹൈവേക്കു വേണ്ടി ആവശ്യമായ ഭൂമി വിട്ടു നൽകാതെ ബീറ്റ് ക്വാർടേഴ്സ് കെട്ടിടം പണിയുമായി മുന്നോട്ടു പോകാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കിൽ പുതിയ കെട്ടിടം പണി തടയാനാണ് ഈ പ്രദേശത്തുള്ള വരുടെ തീരുമാനം.

എന്നാൽ വനം വനേതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാമെന്നും വന സംരക്ഷത്തിന് വേണ്ടിയാണ് ബീറ്റ് കോട്ടേഴ്‌സ് കെട്ടിടം പണിയുന്നതെന്നും നിലവിലുള്ള കെട്ടിടം കാലപ്പഴക്കം നേരിട്ടതാണെന്നും ഡി എഫ് ഒ അനൂപ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

കൂടുതൽ സൗകര്യത്തിനു വേണ്ടിയാണ് ബീറ്റ് കോട്ടേഴ്‌സ് കെട്ടിടം റോഡിനോട് ചേർന്ന് നിർമിക്കുന്നത് എന്നും ഡി എഫ് ഒ കൂട്ടിച്ചേർത്തു.



Keywords: Kerala, News, Kasaragod, Vellarikundu, Balal, Road, Development project, Forest, Building,  The Forest Department, which did not give up land for the hilly highway, is building the Beat Quarters building.
< !- START disable copy paste -->


Post a Comment