അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു
Jan 13, 2021, 19:33 IST
ബദിയടുക്ക: (www.kasargodvartha.com 13.01.2021) അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു. കെടഞ്ചി മരമില്ലിനടുത്തെ അബ്ദുൽ ഖാദർ - സബീറ ദമ്പതികളുടെ മകൾ അസ്നിയ (18) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച അസ്നിയയെ പരിശോധനയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ നിന്നും മടങ്ങി എത്തി രാത്രിയായപ്പോഴേക്കും വീണ്ടും ശ്വാസതടസ്സം നേരിടുകയായിരുന്നു. ഇതോടെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സഹോദരങ്ങൾ: അൽഫീന അഫീസ, രണ്ടു വർഷം മുമ്പ് നീർച്ചാലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച അലിശാൻ.
< !- START disable copy paste -->
Keywords: Kerala, News, Asniya, Kasaragod, Badiyadukka, Student, Death, Hospital, Treatment, Student died due to illness.
< !- START disable copy paste -->