city-gold-ad-for-blogger
Aster MIMS 10/10/2023

കർഷക സമരത്തിന് പിന്തുണ; വെള്ളരിക്കുണ്ടിൽ നിന്നും ആരംഭിക്കുന്ന ട്രാക്റ്റർ ജാഥയ്ക്ക് ചിലവ് 8 ലക്ഷം രൂപ; വ്യാപക പണപ്പിരിവെന്നും ആക്ഷേപം, ഒരു രൂപ പോലും ദുരുപയോഗം ചെയ്യില്ലെന്ന് നേതാക്കൾ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.01.2021) കേന്ദ്ര സർകാരിന്റെ തെറ്റായ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ചു ഡൽഹിയിൽ സമരം നടത്തിവരുന്ന കർഷകർക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഈ മാസം 15 മുതൽ വെള്ളരിക്കുണ്ടിൽ നിന്നും തിരുവന ന്തപുരം വിഴിഞ്ഞത്തെ അദാനി പോർടിലേക്ക് നടത്തുന്ന കർഷക ട്രാക്ടർ പരേഡിന്റെ പേരിൽ വ്യാപകമായ തോതിൽ പണപ്പിരിവെന്ന് ആരോപണം. 

കർഷക സമരത്തിന് പിന്തുണ; വെള്ളരിക്കുണ്ടിൽ നിന്നും ആരംഭിക്കുന്ന ട്രാക്റ്റർ ജാഥയ്ക്ക് ചിലവ് 8 ലക്ഷം രൂപ; വ്യാപക പണപ്പിരിവെന്നും ആക്ഷേപം, ഒരു രൂപ പോലും ദുരുപയോഗം ചെയ്യില്ലെന്ന് നേതാക്കൾ

രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ ഭാഗമായ ഫാർമേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന കമിറ്റിയുടെ പേരിൽ സിൻഡികേറ്റ് ബാങ്കിന്റെ നടവയൽ ശാഖയിലെ 47502200033982 എന്ന അകൗണ്ട് നമ്പറിലേക്ക് ആണ് സംഭാവന ക്ഷണിച്ചു കൊണ്ട് ഇതുമായി ബന്ധപ്പെട്ട ആളുകൾ രംഗത്തിറങ്ങിയിരിക്കുന്നത്.

ജനുവരി 15ന് വെള്ളരിക്കുണ്ടിൽ നിന്നും തുടങ്ങി 26ന് തിരുവന്തപുരത്ത്‌ സമാപിക്കുന്ന ട്രാക്ടർ പരേഡിന് എട്ട് ലക്ഷം രൂപയാണ് സംഘടകരായ രാഷ്ട്രീയ കിസാൻ മഹാ സംഘ് കേരള കമിറ്റി ചിലവ് പ്രതീക്ഷിക്കുന്നത്. ഈ തുക പിരിച്ചെടുക്കാനാണ് പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംഭാവന നൽകുന്നവർ നേരിട്ട് ബാങ്ക് അകൗണ്ടിലേക്ക് ആണ് തുക അയക്കേണ്ടത്. പ്രത്യേക റസീറ്റുകളൊന്നും തന്നെ നൽകുന്നില്ല.

കോവിഡ് കാലവും കാർഷിക വിളകൾക് ഉണ്ടായ വില തകർച്ചയും തൊഴിൽ മേഖലയിലെ മുരടിപ്പും കാരണം അത്യാവശ്യ കാര്യങ്ങൾക്കു പോലും കയ്യിൽ പൈസ ഇല്ലാതെ ബുധിമുട്ടുന്ന സാധാരണക്കാരെയാണ് ട്രാക്ടർ പരേഡിന്റെ പേരിൽ ഭീമമായ തുക സംഭാവന ചോദിച്ചു കൊണ്ട് സംഘാടകർ പ്രത്യേകം തയ്യറാക്കിയ നോട്ടീസുമായി സമീപിക്കുന്നത്. കർഷക സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള സമരം അത്യാവശ്യമാണെങ്കിലും ട്രാക്ടർ വാടകയ്ക്കു എടുത്ത് പരേഡ് നടത്തേണ്ട ആവശ്യമില്ല എന്നാണ് ഒരുവിഭാഗം കർഷകർ പറയുന്നത്.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ് പുഴക്കരയാണ് ട്രാക്ടർ ജാഥ നയിക്കുന്നത്. പരിപാടികൾ വിശദീകരിച്ചു കൊണ്ട് വ്യാഴാഴ്ച വെള്ളരിക്കുണ്ടിൽ സംഘാടകർ വാർത്താ സമ്മേളനവും നടത്തിയിരുന്നു. വെള്ളരിക്കുണ്ടിൽ നിന്നും ആരംഭിക്കുന്ന ട്രാക്ടർ ജാഥ പതിനാല് ജില്ലകളിലും പര്യടനം നടത്തും. പരിപാടിയുടെ വിജയത്തിനായി 101 അംഗ കമിറ്റിയും പ്രവർത്തിച്ചുവരുന്നു.

ട്രാക്ടർ ജാഥയ്ക്ക് വേണ്ടി സംഘടനയുടെ അകൗണ്ടിൽ വരുന്ന മുഴുവൻ തുകയും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമിറ്റി പൂർണമായും നേരിട്ടിടപെട്ട് കൈകാര്യം ചെയ്യുന്നതിനാൽ ഒരു രൂപ പോലും ദുരുപയോഗം ചെയ്യില്ലെന്നും ജാഥയ്ക്ക് ശേഷം വരവ് ചിലവ് കണക്ക് അവതരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.


Keywords:  Kasaragod, News, Kerala, Vellarikundu, Farmer, Strike, March, Top-Headlines, Leader, Farmers Strike, Tractor, 8 Lakh, Rs 8 lakh for tractor procession starting from Vellarikundu; Leaders say there won't be misused


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL