പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; അഞ്ചുപേർ അറസ്റ്റിൽ

മംഗളൂരു: (www.kasargodvartha.com 13.01.2021) കാസർകോട് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്ന ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിൽ അഞ്ചുപേർ അറസ്റ്റിലായി. കെ എസ് റാവു റോഡിലെ ഹിന്ദുസ്ഥാൻ ലോഡ്ജ് പ്രൊപ്രൈറ്റർ മോഹൻ, മാനേജർ അബ്ദുൽ ബശീർ, റൂം ബോയ് ഉദയ് ഷെട്ടി, ലോഡ്ജിൽ എത്തിയ ഭരത്, ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.

Raid for immoral activities; Five arrested

സുനിൽ എന്നയാളാണ് യുവതികളെ ലോഡ്ജിൽ എത്തിച്ചതെന്ന് മംഗളൂരു നോർത്ത് പൊലീസ് പറഞ്ഞു. ഇയാൾ പൊലീസ് സാന്നിധ്യമറിഞ്ഞ് രക്ഷപ്പെട്ടു. നാലു യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. പുതുതായി ചുമതലയേറ്റ സിറ്റി പൊലീസ് കമ്മീഷണർ ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

Keywords: Karnataka, News, Mangalore, Raid, Police, Woman, Police, Arrest, Lodge, Raid on a brothel; Five arrested.
< !- START disable copy paste -->

Post a Comment

Previous Post Next Post