Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫേസ്ബുകിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചു; കാസര്‍കോട്ടെ യുവാവ് കൊല്ലത്ത് പിടിയില്‍

Plus Two student, who was introduced through Facebook, was harassed at home; Kasargod youth arrested in Kollam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്
കൊല്ലം: (www.kasargodvartha.com 21.01.2021) ഫേസ്ബുകിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ച കാസര്‍കോട്ടെ യുവാവ് കൊല്ലത്ത് പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് ആണ് പിടികൂടിയത്. കാസര്‍കോട് പുത്തൂര്‍ ഷീരാടി മുണ്ടയ്ക്കലിലെ മനു തോമസിനെയാണ് (24) പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 

News, Social-Media, Kollam, Kasaragod, Molestation, Harassment, Kerala, Youth, Arrest, Police, Top-Headlines, Plus Two student, who was introduced through Facebook, was harassed at home; Kasargod youth arrested in Kollam.

കൊല്ലം അഞ്ചാലുംമൂട് മേവറത്തെ ഒരു ആശുപത്രിയിലെ കാന്റീന്‍ ജീവനക്കാരനാണ് മനു തോമസ്. ഫേസ്ബുക് വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്.  ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് വീട്ടില്‍ എത്തിയ യുവാവ് തനിച്ചായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.


Keywords: News, Social-Media, Kollam, Kasaragod, Molestation, Harassment, Kerala, Youth, Arrest, Police, Top-Headlines, Plus Two student, who was introduced through Facebook, was harassed at home; Kasargod youth arrested in Kollam.


< !- START disable copy paste -->

Post a Comment