Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓപറേഷൻ സ്ക്രീൻ; കാസർകോട്ട് ആദ്യ ദിനം 104 പേർ കുടുങ്ങി

Operation screen; In Kasargod, 104 people were trapped on the first day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.01.2021) വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കർട്ടൻ എന്നിവ പാടില്ല എന്ന കോടതി ഉത്തരവുകൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ മോടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 'ഓപറേഷൻ സ്ക്രീൻ' പരിശോധനയിൽ ജില്ലയിൽ 104 വാഹനങ്ങൾക്കെതിരെ കേസെടുത്തു.

കാസർകോട് ആർ ടി ഒ എ കെ രാധാകൃഷ്ണൻ, എൻഫോർസ്മെൻ്റ് ആർ ടി ഒ ടി എം ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ജോയിൻ്റ് ആർ ടി ഒ മാർ, മോടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റൻ്റ് മോടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധനയിൽ പങ്കെടുത്തു. 

Operation screen; In Kasargod, 104 people were trapped on the first day

ഇതുകൂടാതെ നിയമലംഘനങ്ങളുടെ ഫോടോ എടുത്ത് ഇ ചലാൻ വഴിയും കേസെടുത്തു. ഇ ചലാൻ സന്ദേശം ലഭിച്ച വാഹന ഉടമകൾ കൂളിംഗ് ഫിലിം, കർടൺ നീക്കം ചെയ്ത് പരിശോധനയ്ക്ക് ഹാജരാക്കി ഓൺലൈൻ വഴി പിഴ അടക്കേണ്ടതാണ്.

നീക്കം ചെയ്യാൻ വിസമ്മതിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടി സ്വീകരിക്കും. ഏതെങ്കിലും സർകാർ, അർദ്ധ സർകാർ വാഹനങ്ങൾ, ജനപ്രതിനിധികളുടെ വാഹനങ്ങൾ എന്നിവയിൽ ഇത്തരം ഫിലിമുകളോ, കർടനുകളോ ഉണ്ടെങ്കിൽ നീക്കം ചെയ്യണമെന്നും കർശന പരിശോധന ഇനിയുള്ള രണ്ടാഴ്ചകളിൽ തുടരുമെന്നും ആർടിഒമാർ അറിയിച്ചു.

Keywords: Kerala, News, Kasaragod, Vehicle, Motor, Fine, Car, Scooter, Top-Headlines, Operation screen; In Kasargod, 104 people were trapped on the first day.
< !- START disable copy paste -->


Post a Comment