Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ ശുപാർശ പ്രകാരം 13.75 ലക്ഷം രൂപ അനുവദിച്ചു

Rs 13.75 lakh has been sanctioned from the Prime Minister's National Disaster Relief Fund.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.01.2021) പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ ശുപാർശ പ്രകാരം 13.75 ലക്ഷം രൂപ അനുവദിച്ചു. കാസർകോട് ജില്ലയിലെ ചെങ്കള മൗവ്വാറിലെ ഉമ്മുകുൽസുവിനും കണ്ണൂർ ജില്ലയിലെ ചെറുകുന്ന് താവത്തെ കെ നജലയ്ക്കും 3 ലക്ഷം രൂപ വീതവും, കാസർകോട് ജില്ലയിലെ ബദിരടുക പുത്തൂരിലെ ഖലീൽ റഹ്‌മാൻ എന്ന കുട്ടിക്ക് 2,50,000 രൂപയും കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്തെ കെ ജിഷ്ണുവിന് 1,50,000 രൂപയും കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പാലാതടത്തെ ലിസ്സി ജെയിംസ്, ചെറുവത്തൂർ അച്ചാംതുരുത്തിയിലെ ലീലാവതി സി വി, കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്തെ എൻ വിമല എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും, കാസർകോട് ജില്ലയിലെ നിലേശ്വരം പള്ളിക്കരയിലെ ഇ കെ ബാലകൃഷ്ണന് 50,000 രൂപയും കണ്ണൂർ ജില്ലയിലെ രാമന്തളിയിലെ സി കുഞ്ഞിരാമന് 25,000 രൂപയും ചികിത്സാ ധനസഹായം അനുവദിച്ചു. 

On the recommendation of Rajmohan Unnithan MP, Rs 13.75 lakh has been sanctioned from the Prime Minister's National Disaster Relief Fund.

രാജ്‌മോഹൻ ഉണ്ണിത്താന്റെ ശുപാർശ പ്രകാരമാണ് വൃക്ക സംബന്ധമായ അസുഖങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്ന ഉമ്മുകുൽസുവിനും നജലക്കും മൂന്ന് ലക്ഷം രൂപയും കാൻസർ സംബന്ധമായ അസുഖങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്ന ഖലീൽ റഹ്‌മാൻ എന്ന കുട്ടിക്കും, കെ ജിഷ്ണു, ലിസ്സി ജെയിംസ്, സി വി ലീലാവതി, എൻ വിമല, ഇ കെ ബാലകൃഷ്ണൻ, സി.കുഞ്ഞിരാമൻ എന്നിവർക്ക് 2,50,000, 1,50,000, 1,00,000, 50,000, 25,000 രൂപയും ചികിത്സാ ധനസഹായം അനുവദിച്ചത്.

Keywords: Kerala, News, Kasaragod, Rajmohan Unnithan, Kannur, Prime Minister, Fund, Treatment, On the recommendation of Rajmohan Unnithan MP, Rs 13.75 lakh has been sanctioned from the Prime Minister's National Disaster Relief Fund.

< !- START disable copy paste -->


Post a Comment