Join Whatsapp Group. Join now!
Aster MIMS 10/10/2023

കർണാടക ആർ ടി സി ബസുകൾക്ക് നിർത്തിയിടാൻ കെ എസ് ആർ ടി സി ഡിപോയിൽ അനുവാദമില്ല; കർണാടക കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാദുരിതം

No space provided at KSRTC depot for Karnataka RTC buses; Travel difficulties for students #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.01.2021) കർണാടക ആർ ടി സി ബസുകൾക്ക് നിർത്തിയിടാൻ കെ എസ് ആർ ടി സി ഡിപോയിൽ സ്ഥലം നൽകാത്തതിനെ തുടർന്ന് കർണാടക കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാദുരിതം.

മംഗളൂരു യൂണിവേഴ്സിറ്റിയിലും അതിനടുത്തുള്ള ദേർലകട്ടെ, മുടിപ്പു ഭാഗത്തെ കോളേജുകളിലും പഠിക്കുന്ന കാസർകോട്ടെ വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് കർണാടക ആർ ടി സി ബസുകളെയാണ്. കാസർകോട്ട് നിന്ന് പുറപ്പെട്ട് ദേർളക്കട്ടെ, മുടിപ്പു വഴി ബി സി റോഡ് വരെ പോകുന്ന റൂടിൽ കേരള ആർ ടി സി ബസുകളില്ല.

No space provided at KSRTC depot for Karnataka RTC buses; Travel difficulties for students studying in Karnataka colleges

കർണാടക ആർ ടി സി ബസുകൾ മാത്രമേ ഈ  റൂടിൽ ഓടുന്നുള്ളു. കർണാടക ആർ ടി സി വിദ്യാർഥികൾക്ക് സൗജന്യം അനുവദിക്കുന്നുമുണ്ട്. രാവിലെ ഏഴ് മണിക്ക് കാസർകോട്ട് നിന്നു പുറപ്പെട്ടിരുന്ന ബിസി റോഡ് ബസിലാണ് വിദ്യാർഥികൾ നേരത്തേ പോയിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യ ബസ് രാവിലെ 10 മണിക്ക് മാത്രമേ ഉള്ളൂ. കാരണം കർണാടക ബസിനു കാസർകോട് കെ എസ് ആർ ടി സി ഡിപോയിൽ തങ്ങാൻ അനുമതി നൽകാത്തതാണ്.
ഇത് കൂടാതെ കേരള ബസുകൾ മംഗളൂരു ഡിപോയിൽ രാത്രി ഹോൾട് ചെയ്യാത്തത് കാരണം രാത്രി ഏഴരക്ക് ശേഷം ഇപ്പോൾ കാസർകോട്ടു നിന്നു മംഗളൂരു ബസില്ല. ഇത് പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണകാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.


Keywords: Kerala, News, Kasaragod, Karnataka, Mangalore, Bus, Student, KSRTC, KSRTC-bus, No space provided at KSRTC depot for Karnataka RTC buses; Travel difficulties for students studying in Karnataka colleges.
< !- START disable copy paste -->


Post a Comment