Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയെ മരുമകളായി സ്വീകരിക്കുന്നില്ല; മകൻ അച്ഛനെ തല്ലിക്കൊന്നു

Man killed after dispute #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുരു: (www.kasargodvartha.com 19.01.2021) ഭാര്യയെ മരുമകളായി സ്വീകരിക്കാത്തതിൽ കുപിതനായ മകൻ അച്ഛനെ തല്ലിക്കൊന്നു. കർണാടകയിലെ ഗാർഡഡിയിലാണ് സംഭവം. മുണ്ടക്കോട്ട് സ്വദേശിയായ ശ്രീധർ പൂജാരി (55) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ ഹരീഷ് പൂജാരി (27) യെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബംഗളുരുവിൽ നിർമാണ തൊഴിലാളിയായ ഹരീഷ് അവിടെയുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ സമ്മതം വാങ്ങാതെ മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച മകന്റെ തീരുമാനത്തിൽ ശ്രീധർ പൂജാരി അതൃപ്തനായിരുന്നു. ഈ സംഭവം പറഞ്ഞ് അച്ഛനും മകനും തമ്മിൽ പലപ്പോഴും വഴക്കുകൂടുമായിരുന്നു. 

Man killed after dispute

തിങ്കളാഴ്ച മദ്യപിച്ചെത്തിയ ഹരീഷ് പിതാവിനെ മരത്തടി കൊണ്ട് ആക്രമിച്ചു. തലയ്ക്ക് അടിയേറ്റ ശ്രീധർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.

ബെൽത്തങ്ങാടി പൊലീസ് സർകിൾ ഇൻസ്പെക്ടർ സന്ദേഷ് പി ജിയും സംഘവും സംഭവ സ്ഥലം സന്ദർശിച്ചു തുടർ നടപടികൾ സ്വീകരിച്ചു. 

Keywords: Mangalore, News, Karnataka, Son, Father, Attack, Father-dead, Dead, Murder, Police, Case, Accuse, Arrest, Top-Headlines, Man killed after dispute.

< !- START disable copy paste -->


Post a Comment