മംഗളൂരുവിൽ മൂന്ന് സ്കൂടറുകൾ കൂട്ടിയിടിച്ച് കാസർകോട്ടുകാരനായ യുവാവും ബന്ധുവായ 12 കാരനും മരിച്ചു

മംഗളൂരു: (www.kasargodvartha.com 12.01.2021) മൂന്ന് സ്‌കൂടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് കാസർകോട്ടുകാരനായ യുവാവും ബന്ധുവായ 12 കാരനും മരിച്ചു. ഉപ്പള ബന്തിയോട് പച്ചമ്പളം സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ അബ്ദുർ റഹ്‌മാന്‍ - നഫീസ ദമ്പതികളുടെ മകന്‍ ഇമ്രാന്‍ (26) ബന്ധുവായ മംഗളൂരു സജിപ്പയിലെ മുഹമ്മദ് മുന്‍താസിന്റെ മകന്‍ മുബശിർ (12) എന്നിവരാണ് മരിച്ചത്. 

Kasargod resident and his 12-year-old cousin died after three scooters collided in Mangalore

ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരു മുടിപ്പു സജിപ്പയിലാണ് അപകടം. മൂന്ന് സ്‌കൂടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇമ്രാന്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. രാത്രിയോടെയാണ് മുബഷീർ മരിച്ചത്.

Keywords: Kerala, News, Karnataka, Mangalore, Accidental Death, Accident, Scooter, Death, Boy, Youth, Treatment, Top-Headlines, Bandiyod, Kasargod resident and his 12-year-old cousin died after three scooters collided in Mangalore.


Post a Comment

Previous Post Next Post