city-gold-ad-for-blogger
Aster MIMS 10/10/2023

അമേരികയില്‍ അരങ്ങേറിയത് കലാപം, അക്രമം അവസാനിപ്പിക്കാന്‍ തന്റെ അനുകൂലികളോട് ട്രംപ് ആഹ്വാനം ചെയ്യണമെന്നും ജോ ബൈഡന്‍

വാഷിംങ്ടന്‍:  (www.kasargodvartha.com 07.01.2021) യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയ സംഭവത്തെ അപലപിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയില്‍ അരങ്ങേറിയത് കലാപമാണെന്നും ട്രംപ് നേരിട്ടെത്തി ജനത്തോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ തന്റെ അനുകൂലികളോട് ട്രംപ് ആഹ്വാനം ചെയ്യണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. 

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് യുഎസ് കാപിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികള്‍ പ്രതിഷേധിച്ചത്. കലാപത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. സംഘര്‍ഷത്തെ അപലപിച്ച് ബ്രിടനും അയര്‍ലന്‍ഡും രംഗത്ത് എത്തി, വാഷിംങ്ടണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 

അമേരികയില്‍ അരങ്ങേറിയത് കലാപം, അക്രമം അവസാനിപ്പിക്കാന്‍ തന്റെ അനുകൂലികളോട് ട്രംപ് ആഹ്വാനം ചെയ്യണമെന്നും ജോ ബൈഡന്‍

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 12 മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. അമേരിക്കയിലെ അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. നയലംഘനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ 24 മണിക്കൂര്‍  ട്രംപ് തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്യുന്നത് തടയുമെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട പ്രകോപനപരമായ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു. 

Keywords: News, World, President, Top-Headlines, Joe Biden, Violence, Trump, Joe Biden brands Capitol violence 'insurrection,' demands President Trump call off siege

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL