city-gold-ad-for-blogger
Aster MIMS 10/10/2023

സിമൻറ്, കമ്പി ഉൾപെടെയുള്ള അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം; നിർമാണമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് തൊഴിലാളി സംഘടന

കാസർകോട്: (www.kasargodvartha.com 07.01.2021) കെട്ടിട നിർമാണമേഖലയിലെ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കാരണം നിർമാണമേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കോൺക്രീറ്റ് വർകേഴ്സ് സൂപർവൈസർ അസോസായിയേഷൻ (സി ഡബ്ല്യു എസ് എ) ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സിമൻറ്, കമ്പി ഉൾപെടെയുള്ള അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം; നിർമാണമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് തൊഴിലാളി സംഘടന

അടുത്തിടെ ഉണ്ടായ സിമൻറ് വില വർധനവിന് ശേഷം നിർമാണമേഖല പിന്നോട്ട് പോയ സമയത്താണ് ഇപ്പോൾ കമ്പിയുടെ വില വർധിച്ചു കൊണ്ടിരിക്കുന്നത്. കമ്പിക്ക് നിലവിലുള്ള വിലയേക്കാൾ 12 രൂപ മുതൽ 22 വരെ വർധിച്ചു. കോവിഡ് മൂലം നിർമാണ മേഖല പ്രതിസന്ധിയിലായപ്പോഴാണ് വില വർധന ഇരുട്ടടിയായി തീർന്നിരിക്കുന്നത്.

ഇത് അംഗീകരിക്കാൻ കഴിയില്ല. വില വർധന പിടിച്ച് നിർത്താൻ സർകാർ അടിയന്തിരമായി ഇടപെടണമെന്നും ഇല്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡൻ്റ് പി ശിവാനന്ദൻ, സെക്രടറി പി ആർ ശശി, പി സുനിൽ, ആർ രാജ, ഹരീഷൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.



Keywords:  Construction plan, Trade-union, Kasaragod, Kerala, News, Building, Press meet, Raw Materials, Cement, Wire, Sector, Crisis, Inflation in raw materials, including cement and wire; The trade union says the construction sector is in crisis.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL