city-gold-ad-for-blogger
Aster MIMS 10/10/2023

ഒ എൽ എക്സിൽ വിൽപനയ്ക്ക് വെച്ച സ്‌കൂടെറിൻ്റെ പേരിൽ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 24,000 രൂപ; തട്ടിപ്പ് സൈനികൻ്റെ ഫോടോയും തിരിച്ചറിയൽ കാർഡും വെച്ച്

മേൽപറമ്പ്: (www.kasargodvartha.com 16.01.2021) ഒ എൽ എക്സിൽ വിൽപനയ്ക്ക് വെച്ച സ്‌കൂടെറിൻ്റെ പേരിൽ തട്ടിപ്പ്. മേൽപറമ്പിലെ യുവാവിന് നഷ്ടമായത് 24,000 രൂപയാണ്. സൈനികൻ്റെ ഫോടോയും തിരിച്ചറിയൽ കാർഡും വെച്ചാണ് തട്ടിപ്പ് നടന്നത്.

ഒ എൽ എക്സിൽ വിൽപനയ്ക്ക് വെച്ച സ്‌കൂടെറിൻ്റെ പേരിൽ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 24,000 രൂപ; തട്ടിപ്പ് സൈനികൻ്റെ ഫോടോയും തിരിച്ചറിയൽ കാർഡും വെച്ച്

സെകൻ്റ് ഹാൻഡ് ആക്ടിവ സ്‌കൂടെറിന് 17, 000 രൂപയാണ് വിലകാണിച്ചത്. സ്‌കൂടെർ ബുക് ചെയ്ത മേൽപറമ്പിലെ സിദ്ദിഖിനോട് മുൻകൂറായി പേടിഎം വഴി പണം അയക്കാൻ വ്യാജ സൈനികൻ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് അവിടെവരെ കൊണ്ടുവന്ന് തരാൻ കഴിയില്ലെന്നും കൊറിയർ വഴി അയക്കാമെന്നും അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പേടിഎം വഴി നാലു ദിവസം മുമ്പ് 17,000 രൂപ അയച്ചുകൊടുത്തത്.

സ്‌കൂടെർ കൊറിയറിൽ പാക് ചെയ്തതിൻ്റെ ഫോടോയും അയച്ചുകൊടുത്തു. ഇതിനിടയിൽ കൊറിയർ കാഞ്ഞങ്ങാട്ട് എത്തിയിട്ടുണ്ടെന്നും ഉടൻ വീട്ടുമുറ്റത്ത് എത്തുമെന്നും കൊറിയർ ചാർജ്ജായ 7,000 രൂപ കൂടി അയച്ചു തരണമെന്നും ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ സിദ്ദീഖ് 7,000 രൂപ കൂടി അയച്ചുകൊടുത്തുവെങ്കിലും സ്‌കൂടെർ  എത്തിയില്ല.

രണ്ട് ദിവസം കഴിഞ്ഞിട്ടും സ്‌കൂടെർ എത്താതായതോടെ ബന്ധപ്പെട്ടപ്പോൾ 12,000 രൂപ കൂടി അയച്ചു തന്നാൽ മാത്രമേ സ്‌കൂടെർ എത്തുകയുള്ളു എന്നായിരുന്നു മറുപടി.

ഇതിനിടയിൽ യുട്യൂബിൽ ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായുള്ള വീഡിയോ കണ്ടതോടെയാണ് സിദ്ദിഖിന് താൻ ചതിക്കപ്പെട്ടതാണെന്ന് ബോധ്യമായത്.

യുട്യൂബിലെ വീഡിയോയിൽ നിന്നാണ് തട്ടിപ്പു സംഘം സ്‌കൂടെർ പാക് ചെയ്തതിൻ്റെ സ്ക്രീഷോട്ട് അയച്ചതെന്നാണ് മനസ്സിലായതെന്ന് സിദ്ദീഖ് കാസർകോട് വാർത്തയോട് പറഞ്ഞു. മേൽപറമ്പ് പൊലീസിൽ പരാതി നൽകുമെന്നും സിദ്ദീഖ് വ്യക്തമാക്കുന്നു.

Keywords:  Kerala, News, Kasaragod, Melparamba, Fraud, Scooter, Sale, Online-registration, Top-Headlines, Army, Fraud in the name of a scooter put up for sale at OLX; Youth lost Rs 24,000.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL