വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി മരിച്ച സംഭവത്തില്‍ സ്വകാര്യ റിസോര്‍ടിനെതിരെ വനംവകുപ്പ്; സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല

വയനാട്: (www.kasargodvartha.com 24.01.2021) വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി മരിച്ച സംഭവത്തില്‍ സ്വകാര്യ റിസോര്‍ടിനെതിരെ വനംവകുപ്പ്. റിസോര്‍ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല.വനത്തിന് അതിര്‍ത്തിയില്‍ 10 മീറ്റര്‍ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിച്ചത്. യുവതി താമസിച്ച റിസോര്‍ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി.

News, Kerala, State, Wayanad, Top-Headlines, Forest, Animal, Death, Tourism, Complaint, Forest Department against private resort in Wayanad for the death of tourist in wild elephant attack

വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനംവകുപ്പ്വ്യക്തമാക്കുന്നത്. ഇതോടൊപ്പം യുവതി മരിച്ചത് റിസോര്‍ട് ഉടമ പറയുന്ന സ്ഥലത്താണൊ എന്ന സംശയവും വനംവകുപ്പ് പ്രകടിപ്പിച്ചു.

Keywords: News, Kerala, State, Wayanad, Top-Headlines, Forest, Animal, Death, Tourism, Complaint, Forest Department against private resort in Wayanad for the death of tourist in wild elephant attack

Post a Comment

Previous Post Next Post