ഉറങ്ങാൻ കിടന്ന പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടയിൽ തിരിച്ചെത്തി; ഫേസ്ബുകിൽ പരിചയപ്പെട്ട യുവാവിനെതിരെ കേസെടുത്തു

ചിറ്റാരിക്കാല്‍: (www.kasargodvartha.com 11.01.2021) വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ പുലർച്ചെ കാണാതായതായി പരാതി. അന്വേഷണത്തിനിടയിൽ പെൺകുട്ടി നാടകീയമായി രാവിലെ തിരിച്ചെത്തി. സംഭവത്തിൽ 26 കാരനായ യുവാവിനെതിരെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെതിരെയാണ് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തത്. പുലർച്ചെ മൂന്നു മണിയോടെ ഉണർന്ന മാതാവാണ് കിടപ്പ് മുറിയിൽ പെൺകുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തിയത്. വീട്ടുകാരും പരിസരവാസികളും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസിൽ  പരാതി നൽകി. 

Fifteen-year-old girl went missing Returned during the investigation; A case has been registered against a young manപൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫേസ്ബുക്കിൽ പടിചയപ്പെട്ട പയ്യന്നുർ കാങ്കോൽ പാടിച്ചാൽ സ്വദേശിയായ യുവാവിനോടൊപ്പമാണ് പെൺകുട്ടി പോയതെന്ന് വ്യക്തമായത്. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെ രാവിലെ ഏഴ് മണിയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. പൊലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തപ്പോൾ തന്റെ സുഹൃത്താണെന്നും സംസാരിക്കാൻ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും വെളിപ്പെടുത്തി. തന്നെ ഉപദ്രവിക്കുകയൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞു. 

ബൈക്കിലാണ് ഒപ്പം പോയത്. വൈദ്യ പരിശോധന നടത്തുകയും ചെയ്തിരുന്നു. വീട്ടുകാരുടെ പരാതിയിൽ തട്ടിക്കൊണ്ടു പോയതിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ചിറ്റാരിക്കൽ പോലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. 

Keywords: Kerala, News, Kasaragod, Girl, Kidnap, Missing, Love, Social-Media, Police, Case, Top-Headlines, Fifteen-year-old girl went missing Returned during the investigation; A case has been registered against a young man.

< !- START disable copy paste -->

Post a Comment

Previous Post Next Post