മെമു ട്രെയിനിന് വടക്കൻ മണ്ണിനോട് അയിത്തമോ?

കുമ്പള: (www.kasargodvartha.com 13.01.2021) വടക്കൻ മലബാറിനു മാത്രം മെമു ട്രെയിൻ ഇല്ല. പെട്ടെന്ന് എൻജിൻ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് കൊണ്ട് വേഗത്തിൽ ഓടുന്ന മെമു ട്രെയിൻ സർവീസ് യാത്രക്കാർക്ക് ഒരു അനുഗ്രഹമാണ്. കേരത്തിൽ മറ്റു സ്ഥലങ്ങളിലെല്ലാം നിലവിലുള്ള പാസഞ്ചർ വണ്ടികൾ മെമു ആയി പരിവർത്തിപ്പിക്കുകയും പുതുതായി മെമു സർവീസുകൾ ആരംഭിക്കുകയും ചെയ്തെങ്കിലും വടക്കേ മലബാറിൽ ഈ സൗകര്യം ഇനിയും ലഭ്യമാക്കിയിട്ടില്ല. 

കണ്ണൂർ - മംഗളൂരു റൂട്ടിൽ പുതുതായി ഒരു മെമു സർവീസ് ആരംഭിക്കാമെന്നു റയിൽവേ മന്ത്രിയടക്കമുള്ളവർ വർഷങ്ങൾക്കു മുമ്പേ വാഗ്ദാനം നൽകിയെങ്കിലും ഇനിയും ആക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല. കോയമ്പത്തൂർ - തൃശൂർ, തൃശൂർ - കണ്ണൂർ, കോഴിക്കോട് - തൃശൂർ എന്നീ വണ്ടികൾ മെമുവായി പരിവർത്തിപ്പിക്കാനും പുതുതായി കോഴിക്കോട് - പാലക്കാട്‌, കന്യാകുമാരി - പുനലൂർ പാസഞ്ചർ വണ്ടികൾ ഓടിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

o MEMU train has untouchable rule in north Kerala?

കാസർകോട് ഉൾപ്പെടുന്ന വടക്കൻ മലബാറിനെ തുടർച്ചയായി അവഗണിക്കുന്നതിൽ കുമ്പള റെയിൽവേ പാസഞ്ചർസ് അസോസിയേഷൻ പ്രതിഷേധിച്ചു. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചു നേരത്തെ വാഗ്ദാനം നൽകിയ പുതിയ മംഗളൂരു - കണ്ണൂർ മെമു സർവീസ് എത്രയും പെട്ടെന്ന് തുടങ്ങണമെന്നും പ്രസിഡന്റ്‌ നിസാർ പെറുവാഡ് ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, Train, Kumbala, Travelling, Do MEMU train has untouchable rule in north Kerala?.

< !- START disable copy paste -->


Post a Comment

Previous Post Next Post