അബ്ദുർ റഹ് മാൻ ഔഫിൻ്റെ കുടുംബത്തിന് കേരള മുസ്ലിം ജമാഅത്ത് നിർമിച്ച് നൽകുന്ന ദാറുൽ ഖൈർ ഭവനത്തിന് കുറ്റിയടിച്ചു
Jan 16, 2021, 15:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.01.2021) അബ്ദുർ റഹ് മാൻ ഔഫിൻ്റെ കുടുംബത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമിറ്റി പഴയ കടപ്പുറത്ത് നിർമിക്കുന്ന ദാറുൽ ഖൈർ ഭവനത്തിന് സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ കുറ്റിയടിച്ചു. സയ്യിദ് ഇസ്മാഈൽ തങ്ങൾ അസ്ഹർ കുണിയ പ്രാർത്ഥന നടത്തി.
പഴയ കടപ്പുറം ജമാഅത്ത് പ്രസിസണ്ട് പി കെ മഹ് മൂദ് ഹാജി, ജമാഅത്ത് ഖത്വീബ് അബ്ദുൽ മജീദ് അമാനി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് അബൂബകർ മുസ്ല്യാർ, അബ്ദുർ റഹ് മാൻ ഹാജി ബഹറൈൻ, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുൽ ഖാദർ ഹാജി ചിത്താരി, കെ പി അബ്ദുർ റഹ് മാൻ സഖാഫി, കെ പി അഹ് മദ് സഖാഫി, അബ്ദുൽ ഖാദർ സഖാഫി ആറങ്ങാടി, പി കെ അബൂബകർ ഹാജി, പി എം സി ഫഖ്റുദ്ദീൻ, സി പി കരീം ഹാജി, നിർമാണ സമിതി അംഗങ്ങളായ സി പി അഹ് മദ്, പി എ അമീർ, അസീസ് പാറപ്പള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സത്താർ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Kanhangad, SSF, House, SYS, Muslim Jamaath, Abdul Rahman Auf, Construction, Darul Khair house by Kerala Muslim Jamaat for Abdu Rahman Oof's family; Works started.