സി പി എം - ബി ജെ പി കൂട്ടുകെട്ട് ജില്ലാ കമിറ്റികളുടെ അറിവോടെയെന്ന് എ അബ്ദുർ റഹ് മാൻ

കാസർകോട്: (www.kasargodvartha.com 15.01.2021) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തെരെഞ്ഞെടുപ്പിലും പുറത്തുവന്ന സി പി എം - ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് ഇരു പാർടികളുടെയും ജില്ലാ കമിറ്റികളുടെ തീരുമാന പ്രകാരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ  റഹ് മാൻ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ യു ഡി എഫിനേയും ബി ജെ പിയേയും ഒരുപോലെ മാറ്റി നിർത്തുകയെന്ന പരസ്യ നിലപാടായിരുന്നു എൽ ഡി എഫ് കാണിച്ചതെങ്കിലും രഹസ്യമായി ബി ജെ പിയെ സഹായിക്കുന്ന നിലപാടായിരുന്നു പല സ്ഥലത്തും അവർ സ്വീകരിച്ചത്. 

Kerala, News, Kasaragod, Politics, Political party, Election, UDF, BJP, LDF, Top-Headlines, CPM-BJP alliance was with the knowledge of the district committees: A Abdul Rahman.

പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി എക്കാലവും നിലപാട് സ്വീകരിച്ചിട്ടുള്ള സി പി എമാണ് ബി ജെ പിയുടെ വളർച്ചയുടെ ചാലകശക്തിയെന്നും ജനങ്ങളെ കബളിപ്പിക്കാൻ എന്നും വർഗ്ഗീയ - തീവ്രവാദ വിരുദ്ധ പ്രസംഗം നടത്തുന്ന സി പി എം ത്രിതല പഞ്ചായത്ത് സ്ഥിരം സമിതികളിൽ പോലും അധികാരത്തിന് വേണ്ടി സംഘ് പരിവാർ സംഘടനകളെ വാരി പുണരുന്ന കാഴ്ചയാണ് കാണുന്നതെന്നും അബ്ദുർ റഹ്‌മാൻ പറഞ്ഞു. 

കാസർകോട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൂടതൽ ബി ജെ പി അംഗങ്ങൾക്ക് ജയിച്ചു വരാനുള്ള സാഹചര്യമൊരുക്കാൻ സി പി എം അംഗങ്ങളും സ്വതന്ത്രന്മാരും വോടെടുപ്പിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 

കാസർകോട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ ചെയർമാൻ സ്ഥാനം ബി ജെ പിക്ക് ലഭിച്ചാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം സി പി എമിനും സ്വതന്ത്രന്മാർക്കുമായിരിക്കുമെന്നും അബ്ദുർ റഹ്‌ മാൻ കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kasaragod, Politics, Political party, Election, UDF, BJP, LDF, Top-Headlines, CPM-BJP alliance was with the knowledge of the district committees: A Abdul Rahman.

Post a Comment

Previous Post Next Post