Join Whatsapp Group. Join now!
Aster MIMS 10/10/2023

കർണാടക നിയമസഭയിലെ കൈയാങ്കളി; അന്വേഷണം അട്ടിമറിക്കുന്നു; ബി ജെ പി അംഗങ്ങൾ രാജിവെച്ചു

Chaos in Karnataka Assembly; The investigation is subversive; BJP members resign#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 08.01.2021) കഴിഞ്ഞ മാസം 15ന് കർണാടക ലജിസ്ലേറ്റീവ് കൗൺസിലിൽ അരങ്ങേറിയ കൈയാങ്കളി സംബന്ധിച്ച അന്വേഷണത്തിന് നിയോഗിച്ച സഭാസമിതിയിലെ ബി ജെ പി അംഗങ്ങൾ രാജിവെച്ചു. എച് വിശ്വനാഥ്, എസ് വി ശങ്കനുർ എന്നിവരാണ് ഒഴിഞ്ഞത്. വെള്ളിയാഴ്ച ചേർന്ന സമിതിയുടെ പ്രഥമ യോഗത്തിൽ പങ്കെടുക്കാതെയാണ് രാജി. 

BJP members resign

ജെ ഡി എസ് അംഗം മറിടിബ്ബെ ഗൗഢയും ബഹിഷ്കരിച്ച യോഗത്തിൽ കോൺഗ്രസ് എം എൽ സിമാരായ ബി കെ ഹരിപ്രസാദ്, ആർ ബി തിമ്മപുർ എന്നിവർ മാത്രമാണ് ഹാജരായത്.

കോൺഗ്രസുകാരനായ കൗൺസിൽ ചെയർമാൻ പ്രതാപചന്ദ്ര ഷെട്ടിക്കെതിരെ ബി ജെ പി, ജെ ഡി എസ് അംഗങ്ങൾ ചേർന്ന് നോട്ടീസ് നൽകിയ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി ചെയർമാനായിരുന്ന ധർമ്മ ഗൗഢയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പാസാക്കാൻ നടത്തിയ ശ്രമമായിരുന്നു ഡിസംബർ 15ന് കൈയാങ്കളിയിൽ കലാശിച്ചത്. ആ സംഭവം ഏല്പിച്ച മാനസികാഘാതം താങ്ങാനാവാതെ ധർമ്മ ഗൗഢ ഈയിടെ ജീവനൊടുക്കിയിരുന്നു.

അന്നത്തെ അക്രമത്തിൽ പങ്കാളികളായവരിൽ ചിലരും അന്വേഷണ സമിതിയിൽ ഉണ്ടെന്ന് രാജി തീരുമാനം അറിയിച്ച എച് വിശ്വനാഥ് എം എൽ സി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Keywords: Karnataka, News, Politics, Mangalore, BJP, Government, Investigation, Congress, Top-Headlines, Chaos in Karnataka Assembly; The investigation is subversive; BJP members resign.
< !- START disable copy paste -->

Post a Comment