പാലത്തിന് സമീപം കഞ്ചാവ് -മണൽ മാഫിയ താവളമാക്കി; പൊലീസ് ലാത്തിവീശി

വിദ്യാനഗർ: (www.kasargodvartha.com 07.01.2021) കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പനയെ എതിര്‍ത്തതിന് യൂത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന പരാതിക്ക് പിന്നാലെ പൊലീസ് നടപടി ശക്തമാക്കി. പെരുമ്പള പാലത്തിന് സമീപം കഞ്ചാവ് - മണൽ മാഫിയ സംഘം താവളമാക്കിയതായി വിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി പരിശോധനയ്ക്കെത്തിയ പൊലീസ് ഇവിടെ തമ്പടിച്ചവർക്കെതിരെ ലാത്തിവീശി.

യൂത് ലീഗ് കാസര്‍കോട് മുനിസിപല്‍ സെക്രടറി ബശീര്‍ കടവത്തി (37)നാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ക്ക് നേരെയും അക്രമമുണ്ടായിരുന്നു. പരിക്കേറ്റ ബശീറിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Cannabis-sand mafia base near bridge; Police lashed out

പരിശോധനയുടെ ഭാഗമായി ബൈക് ഉൾപെടെ ഏതാനും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്ത് പിഴയിട്ടു. ചെറിയ കുട്ടികൾ വരെ കഞ്ചാവിൻ്റെയും മയക്കുമരുന്നിൻ്റെയും പിടിയിലാണെന്നാണ് പരാതി.

മാഫിയാ സംഘങ്ങളുടെ കാസർകോട്ടെ പ്രധാന ഇടത്താവളമാണ് പെരുമ്പള പാലവും പരിസരമെന്നും ഇത് അനുവദിക്കുകയില്ലെന്നും നാട്ടുകാരും പൊലീസും പറയുന്നു. വിദ്യാനഗർ സി ഐ വി വി മനോജിൻ്റെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയും നിരീക്ഷണവും എല്ലാ ദിവസവും ഉണ്ടാകുമെന്ന് സി ഐ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kasaragod, Perumbala, Bridge, Ganja, Sand, Police, Top-Headlines, Gang, Lathi, Cannabis-sand mafia base near bridge; Police lashed out.
< !- START disable copy paste -->


Post a Comment

Previous Post Next Post