ഭെൽ ഇ എം എൽ: അനിശ്ചിതകാല സത്യാഗ്രഹം തിങ്കളാഴ്ച രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും

കാസർകോട്: (www.kasargodvartha.com 10.01.2021) കേന്ദ്ര-സംസ്ഥാന സർകാരുകളുടെ സംയുക്ത സംരംഭമായ ഭെൽ ഇ എം എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യാഗ്രഹ സമരം തിങ്കളാഴ്ച ആരംഭിക്കും.

രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഒപ്പ് മരച്ചുവട്ടിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തൊഴിലാളി സംഘടനാ നേതാക്കളായ വി പി പി മുസ്തഫ, പി ജി ദേവ്,അഡ്വ. പി മുരളീധരൻ, എ അഹ് മദ് ഹാജി, കെ വി കൃഷ്ണൻ, കരിവള്ളൂർ വിജയൻ, അഡ്വ. പി രാമചന്ദ്രൻ നായർ, ശരീഫ് കൊടവഞ്ചി, കെ എ ശ്രീനിവാസൻ, കെ ഭാസകരൻ പ്രസംഗിക്കും.

BHEL: Indefinite Satyagraha will be inaugurated by Rajmohan Unnithan MP on Monday

എല്ലാ ദിവസങ്ങളിലും വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമെന്ന് സമര സമിതി ചെയർമാൻ ടി കെ രാജനും, ജനറൽ കൺവീനർ കെ പി മുഹമ്മദ് അശ്റഫും അറിയിച്ചു.

Keywords: Kerala, News, Kasaragod, Government, Strike, Inauguration, MP, Rajmohan Unnithan,  BHEL: Indefinite Satyagraha will be inaugurated by Rajmohan Unnithan MP on Monday.
< !- START disable copy paste -->


Post a Comment

Previous Post Next Post