ഔഫ് അനുസ്മരണം: മൂന്ന് മേഖലകളില്‍ കുടുംബ സഹായ ഫണ്ട് സമാഹരണം കാന്തപുരവും പേരോടും ഏറ്റുവാങ്ങും

കാസര്‍കോട്: (www.kasargodvartha.com 07.01.2021) കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന അബ്ദുര്‍ റഹ്‌മാൻ ഔഫ് അനുസ്മരണവും കുടുംബ സഹായ ഫണ്ട് സമാഹരണവും 11, 13 തീയതികളില്‍ മൂന്ന് മേഖലകളിലായി നടക്കും. 11ന് 2.30ന് ജില്ലാ ദക്ഷിണ മേഖലാ സംഗമം പഴയ കടപ്പുറത്ത് നടക്കും.


സുന്നി പ്രസ്ഥാനത്തിന്റെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ സോണുകളിലെ പ്രവര്‍ത്തകര്‍ സംഗമിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഔഫ് കുടുംബ സഹായ നിധിയിലേക്ക് യൂണിറ്റുകള്‍ സമാഹരിച്ച ഫണ്ട് കാന്തപുരം ഏറ്റുവാങ്ങും.

മധ്യമേഖലാ സംഗമം 13ന് ഉച്ചക്ക് 1.30ന് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടക്കും. കാസര്‍കോട്, ബദിയടുക്ക, മുള്ളേരിയ സോണിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഉത്തരമേഖലാ സംഗമം മൂന്ന് മണിക്ക് മള്ഹറില്‍ നടക്കും. മഞ്ചേശ്വരം, ഉപ്പള, കുമ്പള സോണിലെ പ്രവര്‍ത്തകര്‍ സംബന്ധിക്കും. 

രണ്ട് സംഗമങ്ങളിലും പേരോട് അബ്ദുര്‍ റഹ്‌മാൻ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. യൂണിറ്റ് സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങും. ജില്ലയിലെ എല്ലാ യൂണിറ്റുകളിലും ഔഫ് കുടുംബ സഹായ നിധി സമാഹരണം ഊര്‍ജിതമായി നടക്കുന്നു. അടുത്ത വെള്ളിയാഴ്ചയോടെ സമാഹരണം പൂര്‍ത്തിയാക്കി മേഖലാ സംഗമങ്ങളില്‍ നേതൃത്വത്തിന് കൈമാറാനാണ് പദ്ധതി.

Auf Remembrance: Kanthapuram and Perod will be taking over the raising of family assistance funds in three areas


സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റ് പരിപാടിക്ക് അന്തിമ രൂപം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹകീം ഹാജി കളനാട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്റാഹിം ഹാജി, സി എല്‍ ഹമീദ് ഹാജി ചെമനാട്, ഇബ്റാഹിം ഹാജി ഉപ്പള, മദനി ഹമീദ് ഹാജി കാഞ്ഞങ്ങാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Murder, Kanhangad, A.P Aboobacker Musliyar, Remembrance, Fund, SSF, SYS, Auf, Auf Remembrance: Kanthapuram and Perod will be taking over the raising of family assistance funds in three areas.

< !- START disable copy paste -->


Post a Comment

Previous Post Next Post