city-gold-ad-for-blogger
Aster MIMS 10/10/2023

ജോലിക്കിടെ വനിതാ ഡോക്ടറെ അക്രമിച്ച സംഭവം; പ്രതിഷേധവുമായി കെ ജി എം ഒ എ രംഗത്ത്; അക്രമിയെ പിടികൂടണം

കാസർകോട്: (www.kasargodvartha.com 13.01.2021) ജനറൽ ആശുപത്രിയിൽ ഡ്യൂടിക്കിടയിൽ വനിതാ ഡോക്ടറെ രോഗി ആക്രമിച്ച സംഭവത്തെ കേരള ഗവര്‍ണ്‍മെന്റ് മെഡികല്‍ ഓഫീസേര്‍സ് അസോസിയേഷന്‍
(കെ ജി എം ഒ എ) ശക്തമായി അപലപിച്ചു. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ കോവിഡ് കാലത്ത് ആത്മാർത്ഥതയോടെ ജോലി അനുഷ്ഠിക്കുന്ന ആശുപത്രി ജീവനക്കാരുടെ മനോവീര്യം തകർക്കുമെന്നും കെ ജി എം ഒ എ വിലയിരുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ആശുപത്രിയിൽ മുൻപ് പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

ജോലിക്കിടെ വനിതാ ഡോക്ടറെ അക്രമിച്ച സംഭവം; പ്രതിഷേധവുമായി കെ ജി എം ഒ എ രംഗത്ത്; അക്രമിയെ പിടികൂടണം


ഈ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച ഉച്ചയ്ക്കാണ് മദ്യപിച്ച് അവശനിലയിൽ മൂന്നംഗ സംഘം ജനറൽ ആശുപത്രിയിലെത്തിച്ചയാൾ ക്യാഷ്വാലിറ്റി വാർഡിൽ വെച്ച് വനിതാ ഡോക്ടറെ നെഞ്ചിൽ ഇടിച്ചത്.

Also Read:  മദ്യപിച്ച് അവശനിലയില്‍ മൂന്നംഗ സംഘം കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറുടെ നെഞ്ചില്‍ ഇടിച്ചു; പ്രശ്‌നമായതോടെ രോഗിയെ ആശുപത്രിയില്‍ നിന്നും നിമിഷനേരം കൊണ്ട് മാറ്റി; തൊഴില്‍ സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ ഭയന്ന് ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും

Keywords:  Kerala, News, Kasaragod, General-hospital, Hospital, Doctor, Attack, KGMO, Accused, Police, Top-Headlines, Assault on a female doctor on duty; KGMOA protests; The perpetrator must be caught.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL