റസ്റ്റോറന്‍റില്‍ നിന്നും ഊണ് കഴിഞ്ഞ് ഒരാൾ വേറൊരാളുടെ ബൈക് എടുത്ത് പോയി; താക്കോൽ രണ്ട് വണ്ടിക്കും പാകം

കാസർകോട്: (www.kasargodvartha.com 13.01.2021) ഹോടെലിൽ നിന്നും ഊണ് കഴിഞ്ഞ് ഒരാൾ വേറൊരാളുടെ ബൈക് എടുത്ത് പോയി. താക്കോൽ രണ്ട് വണ്ടിക്കും പാകം. ബുധനാഴ്ച ഉച്ചയോടെ ദ്വാരക നഗരിലെ ദ്വാരക റസ്റ്റോറന്‍റിലാണ് സംഭവം. ഹോണ്ട കമ്പനിയുടെ ഒരേ നിറത്തിലുള്ള യൂണികോണ്‍ ബൈകാണ് അടുത്തടുത്തായി നിർത്തിയിട്ടിരുന്നത്. ഊണ് കഴിഞ്ഞതോടെ യുവാവ് തൻ്റെ ബൈക്കാണെന്ന് കരുതി മറ്റൊരാളുടെ ബൈക് എടുത്ത് പോകുകയായിരുന്നു.

ഊണ് കഴിച്ചു കൊണ്ടിരുന്നയാൾ പുറത്തിറങ്ങിയപ്പോഴാണ് തൻ്റെ ബൈക് കാണാതായ വിവരം അറിഞ്ഞത്. തൊട്ടടുത്ത് തന്നെ അതേ നിറത്തിലുള്ള ബൈക് നിർത്തിയിട്ടതായും കണ്ടു. ഹോടെലുടമയെ സംഭവം അറിയിച്ചതിനെ തുടർന്ന് ഉടമ പുരുഷു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

After lunch at the hotel, someone took someone else's bike; The key matches for both bikes

നിർത്തിയിട്ടിരുന്ന ബൈകിലും കാണാതായ ആളുടെ താക്കോൽ പാകമായിരുന്നു. നമ്പർ ശ്രദ്ധിക്കാതെ ബൈക്ക് എടുത്ത് പോയതായിരിക്കാനാണ് സാധ്യതയെന്ന് കാസർകോട് ടൗൺ പൊലീസ് വ്യക്തമാക്കി. ബൈകിൻ്റെ ഉടമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Hotel, Bike, Police, Food, Top-Headlines, After lunch at the hotel, someone took someone else's bike; The key matches for both bikes.
< !- START disable copy paste -->

Post a Comment

Previous Post Next Post