ആറ്റില്‍ ഫോടോ ഷൂടിനായി ഇറങ്ങിയ 14കാരന്‍ മുങ്ങി മരിച്ച നിലയില്‍

കൊല്ലം: (www.kasargodvartha.com 09.01.2021) ആറ്റില്‍ ഫോടോ ഷൂടിനായി ഇറങ്ങിയ 14കാരന്‍ മുങ്ങി മരിച്ച നിലയില്‍. പട്ടത്താനം ജനകീയ നഗര്‍ 167 വിമലാംബിക കോട്ടേജില്‍ ശബരി രാജായുടെയും വിജിയുടെയും മകന്‍ അരുണ്‍ ആണ് മരിച്ചത്. ഒപ്പം ഒഴുക്കില്‍പ്പെട്ട അയല്‍വാസിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം. 

സംഭവത്തില്‍ പൊലീസ് പറയുന്നത്; ഉച്ചയ്ക്ക് 12 നാണ് ഇരട്ടസഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശി സിബിന്‍ എന്നിവര്‍ക്കൊപ്പം അരുണ്‍ കുണ്ടുമണ്‍ പാലത്തിനടുത്ത് എത്തിയത്. ആറ്റില്‍ ഇറങ്ങി ഫോടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അരുണും കണ്ണനും കയത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരാണ് കണ്ണനെ രക്ഷപ്പെടുത്തിയത്. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അരുണ്‍. അരുണിന്റെ മൂത്ത സഹോദരന്‍: ആല്‍വിന്‍.

Kollam, news, Kerala, Death, boy, Drown, Police, 14-year-old boy drowned while taking a photo shoot in the river

Keywords: Kollam, news, Kerala, Death, boy, Drown, Police, 14-year-old boy drowned while taking a photo shoot in the river

Post a Comment

Previous Post Next Post